ആര്.എസ്.എസ് അഴിഞ്ഞാട്ടത്തിന് പൊലിസും ഭരണകൂടവും കൂട്ടുനില്‍ക്കുന്നു: എം.എല്‍.എ
വള്ളിക്കുന്ന്: സംസ്ഥാനത്ത് സംഘ്പരിവാര്‍ അഴിഞ്ഞാട്ടത്തിന് പൊലിസും ഭരണകൂടവും ഒത്താശ ചെയ്ത് കൊടുക്കുകയാണെന്ന് പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. വള്ളിക്കുന്ന് പഞ്ചായത്ത് യൂത്ത് ലീഗ് അത്താണിക്കലില്‍ സംഘടിപ്പിച്ച അംബേദ്ക്കര്‍ സ്ക്വയര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ഇതിന് ഏറ്റവും വലിയ തെളിവാണ് കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരെ സംഘത്തില്‍ നിന്ന് മാറ്റിയത്.
നാടിന്റെ സുന്ദരമായ മതസൗഹാര്‍ദത്തിനെ ഇല്ലായ്മ ചെയ്യുന്ന ഇത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും നേരിടുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.സമദ് കൊടക്കാട് അധ്യക്ഷനായി.
ചടങ്ങില്‍ ഇര്‍ഷാദ് അരിയല്ലൂര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ബക്കര്‍ ചെര്ന്നൂര്, ഷരീഫ് കുറ്റൂര്‍, അഡ്വ. ഫൈസല്‍ ബാബു, റഫീഖ് പാറക്കല്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, കുന്നുമ്മല്‍ കോയ, നിസാര്‍ കുന്നുമ്മല്‍, പി.പി അബൂബക്കര്‍, അസീസ് പള്ളിക്കല്‍, പി.കെ നവാസ്, സി.വി ഷമീര്‍,സത്താര്‍ ആനങ്ങാടി, വി.പി സിയാദ്, സുല്‍ഫി പൊറാഞ്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."