HOME
DETAILS
MAL
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം
backup
January 18 2017 | 03:01 AM
കൊച്ചി : യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലാം പ്രതിയായ കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീല തോമസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 60 വയസ് പിന്നിട്ട ഷീല തോമസിനെ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എറണാകുളം ജില്ല വിട്ടു പോകരുത്. ഒരാഴ്ച തുടര്‍ച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പിന്നീട് ശനിയാഴ്ചകളില്‍ ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു. എറണാകുളം വെണ്ണല സ്വദേശി ജൂബി പൗലോസ് എന്ന വ്യവസായിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉള്‍പ്പടെയുള്ളവര്‍ പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."