ബഹ്റൈനില്‍ 'ഷോപ്പ് ബഹ്റൈന്‍2017' ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍
മനാമ: ഈ വര്‍ഷത്തെ 'ഷോപ്പ് ബഹ്റൈന്‍ 2017' ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍ ബഹ്റൈനില്‍ ആരംഭിക്കും. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), തംകീന്‍ എന്നിവ പൊതുസ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുന്ന ഫെസ്റ്റിവല്‍ ഒരു മാസം വരെ നീണ്ടു നില്ക്കും. ഇത് മൂന്നാം വര്‍ഷമാണ് ബഹ്റൈനില്‍ ഈ ഫെസറ്റിവല്‍ നടക്കുന്നത്. ബഹ്റൈനിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഫെസ്റ്റിവല്‍ കാലയളവില്‍ നടത്തുമെന്നും ഫെബ്രുവരി 18 വരെ ഇത് നീണ്ടു നില്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി സൗദി, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റോഡ് ഷോ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ ബെയില്‍ 'ഫെസ്റ്റിവല്‍ സിറ്റി'യും ഒരുക്കുന്നുണ്ട്. ഫെബ്രുവരി നാലുവരെ 'ഫെസ്റ്റിവല്‍ സിറ്റി' പ്രവര്‍ത്തിക്കും. ഫുഡ്സ്റ്റാളുകളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
മിനി ഗോള്‍ഫ്, അമ്യൂസ്മെന്റ് റൈഡുകള്‍ എന്നിവയും ഇവിടെയുണ്ടാകും. വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് ഇത് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളില്‍ പ്രവര്‍ത്തന സമയം അര്‍ധരാത്രി വരെ നീളും. കൂടാതെ ചില്ലറ വില്പന മേഖലയില്‍ പോലും വന്‍ ഓഫറുകള്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു.
ഷോപ്പ് ബഹ്റൈനില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 12 കാറുകള്‍ക്ക് പുറമെ 25,000 ത്തോളം സമ്മാനങ്ങളും ലഭിക്കാന്‍ അവസരമുണ്ട്. രണ്ടുദിനാറാണ് പ്രവേശന ഫീസ്. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."