HOME
DETAILS
MAL
ജെല്ലിക്കെട്ട് നിരോധനം: ചൈന്നൈയില്‍ വന്‍ പ്രതിഷേധ റാലി
backup
January 18 2017 | 10:01 AM
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭം. ചൈന്നൈ നഗരത്തിലും മറീനാ ബീച്ചിലും നടത്തിയ പ്രതിഷേധ റാലിയില്‍ വിദ്യാര്‍ഥികളിടക്കം ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇന്നലെ ആരംഭിച്ച പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആളുകളുടെ ബാഹുല്യവും വര്‍ദ്ധിക്കുകയായിരുന്നു.
ജെല്ലിക്കെട്ട് നടത്തണമെന്നും നിരോധനത്തിന് കാരണക്കാരായ പെറ്റ എന്ന സന്നദ്ധ സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ ആദ്യമായാണ് ഇത്രയും വലിയ പ്രക്ഷോഭം തമിഴ്നാട്ടില്‍ അരങ്ങേറുന്നത്. ഇന്ന് മറീന ബീച്ചില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിരവധി യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളുമാണ് പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം വിഷയത്തിലിടപെടാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
എല്ലാ വര്‍ഷവും പൊങ്കാല ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജല്ലിക്കെട്ട് തമിഴ്നാട്ടിലെ സംസ്കാരത്തിന്റെ ഭാഗമാണ്. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന വലിയ ആഘോഷമാണിത്. എന്നാല്‍ ജല്ലിക്കെട്ട് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് എതിരായ ഹരജികള്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഹരജി കഴിഞ്ഞ ആഴ്ച സുപ്രിം കോടതി തള്ളിയിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി തമിഴ് ജനത തെരുവിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."