HOME
DETAILS

അഞ്ചംഗ മോഷണ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍

  
backup
January 18 2017 | 21:01 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%82%e0%b4%97-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4

 

 

 

 

 

 

 

 

 

 

 

 

 

 

പെരിന്തല്‍മണ്ണ: വിവിധ മോഷണക്കേസുകളില്‍ പ്രതികളായ അഞ്ചംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയിലായി. അന്തര്‍ ജില്ലാ മോഷണ സംഘത്തിലെ അഞ്ചു പേരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ, ചെര്‍പുളശ്ശേരി, മണ്ണാര്‍ക്കാട് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതികളായവരും പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിവിധ മോഷണക്കേസില്‍ പ്രതികളുമായ പാലക്കാട് നെല്ലായ, ഇരുമ്പാലശ്ശേരി പോത്തേങ്ങല്‍ ഷെഫീഖ് എന്ന അണ്ണന്‍ ഷെഫീഖ് (22), കുന്നക്കാവ് മലയങ്ങാട് പൊട്ടക്കളത്തില്‍ അബൂത്വാഹിര്‍ എന്ന അബു (20), കുന്നക്കാവ് പാലത്തോള്‍ മലയങ്ങാട് പൊട്ടക്കളത്തില്‍ അസ്സറുദ്ദീന്‍ എന്ന അസറു (21), കുന്നക്കാവ് പാലത്തോള്‍ മലയങ്ങാട് പൊട്ടക്കളത്തില്‍ സക്കീര്‍ ഹുസൈന്‍ (24), കുന്നക്കാവ് ആക്കപറമ്പില്‍ സലീം (25) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രങ്ങള്‍, പള്ളികള്‍, മദ്‌റസകള്‍, മൊബൈല്‍ ഷോപ്പ്, സ്റ്റേഷനറി കടകള്‍ തുടങ്ങിയവയില്‍ മോഷണം നടത്തുന്ന സംഘമാണിവര്‍. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്.ഐ എം.സി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുതുകുര്‍ശി, കുന്നക്കാവ് എന്നിവിടങ്ങളില്‍ തമ്പടിക്കുന്ന സംഘം ഇവരുടെ കൈവശമുള്ള ഒട്ടോറിക്ഷ, ബൈക്കുകള്‍, മോഷണത്തിനുള്ള ആയുധങ്ങള്‍ എന്നിവയുമായി എത്തി പൂട്ടു തകര്‍ത്ത് മുതലുകള്‍ കളവ് ചെയ്യുകയാണ് പതിവ്.
പള്ളികളുടേയും ക്ഷേത്രങ്ങളുടേയും ഭണ്ഡാരങ്ങള്‍ വ്യാപകമായി തകര്‍ത്തു പണം കളവ് ചെയ്തതില്‍ നാട്ടുകാരും ജനമൈത്രി പൊലിസും സംയുക്തമായി രഗത്തിറങ്ങിയതോടെയാണ് കഴിഞ്ഞ ദിവസം സംഘം വലയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും ആയുധങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. മോഷണ മുതലുകള്‍ പലയിടങ്ങളില്‍ വില്‍പന നടത്തിയതായും അല്ലാത്തവ വീടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലിസ് പറയുന്നു.
പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതകിളെ റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലിസിലെ സി.പി മുരളി, പി.എന്‍ മോഹന കൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര, എന്‍.വി ബഷീര്‍, നെവിന്‍ പാസ്‌കല്‍, ലിന്റോ, പ്രമോദ്, സനൂജ്, ടി. സലീന, ജയമണി, എ.എസ്.ഐ വേലായുധന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago