ദക്ഷിണ വജ്രജൂബിലി: പ്രചാരണ യാത്ര സമാപിച്ചു
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലിക്കു മുന്നോടിയായി ഈ മാസം ഏഴിനു കൊടുങ്ങല്ലൂരില്‍ നിന്നാരംഭിച്ച പ്രചാരണ യാത്ര ഇന്നലെ പൂന്തുറയില്‍ സമാപിച്ചു. ഈ മാസം 25നു കൊല്ലത്തു നടക്കുന്ന ഏകസിവില്‍കോഡ് വിരുദ്ധ, ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കുന്നതിന് വിശ്വാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് സമാപന സമ്മേളനം ആഹ്വാനം ചെയ്തു. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
പുലിപ്പാറ റഹുമത്തുള്ളാ മൗലവി അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സ്വീകരണത്തിന് നന്ദി പറഞ്ഞു.
വി.സ് ശിവകുമാര്‍ എം.ല്‍.എ ആമുഖ പ്രഭാഷണം നടത്തി. മൂവാറ്റുപുഴ സി.എ മൂസമൗലവി വിഷയാവതരണംനടത്തി . നിസാര്മൗലവി സ്വാഗതം പറഞ്ഞു. എ .ഖമറുദീന്മൗലവി സമാപന പ്രസംഗം നടത്തി. കെ.കെസുലൈമാന്മൗലവി ,കല്ലമ്പലം അര്‍ഷദ് മൗലവി, ദഖീര്മൗലവി, ജബ്ബാര്‍ മൗലവി , പുലിപ്പാറ സുലൈമാന്‍മൗലവി, അബ്ദുല്‍ സലാം സാഹിബ് ,കടുവയില്‍ ഇര്‍ഷാദ് ബാഖവി, കരമന മാഹീന്, ഇലവുപാലം ഷംസുദീന്മൗലവി, കടക്കല്‍ ജുനൈദ് ,സിദ്ധീഖ് മന്നാനി , എ .വൈ. ഷിജു തൊളിക്കോട് ,മുഹിയുദീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."