കല്‍പ്പറ്റയില്‍ സി.പി.എമ്മിന്റേത് രാഷ്ട്രീയ വിജയമല്ലെന്ന് ലീഗ്
കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കോട്ടയായ കല്‍പ്പറ്റയില്‍ ഇടതു മുന്നണിയുടെ വിജയം രാഷ്ട്രീയ വിജയമല്ലെന്നു കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി വിലയിരുത്തി. സി.പി.എമ്മിന്റെ വിജയത്തിന് പിന്നില്‍ പലതരം കാരണങ്ങളാണ്.
2011ലെ തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരത്തിലധികം വോട്ടിന് വിജയിച്ച ശ്രേയാംസ്‌കുമാറിനെ പതിമൂവായിരത്തിലധികം വോട്ടിനാണു സി.കെ ശശീന്ദ്രന്‍ തോല്‍പിച്ചത്. ചില കക്ഷികളും നേതാകളുമാണ് പരാജയത്തിന് ഉത്തരവാദികള്‍. മുസ്‌ലീം സമുദായവും മുസ്‌ലിം ലീഗുമാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. 146 ബൂത്തുകളില്‍ 34 ബൂത്തുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്തത്.
അതില്‍ 31 ബൂത്തുകളും ലീഗിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളാണ്. പ്രവാചകനെ കുറിച്ച് മാതൃഭൂമിയില്‍ വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രേയാംസ്‌കുമാറും വീരേന്ദ്രകുമാറും പ്രാവചകനെ അവഹേളിക്കാന്‍ പടച്ച് വിട്ടതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം ഒരു വശത്ത് വിജയിച്ചപ്പോള്‍ യു.ഡി.എഫിന് അനുകൂലമായി നിന്നിരുന്ന മുസ്‌ലിം വിഭാഗത്തിന്റെ കുറെ വോട്ടുകള്‍ പ്രതികൂലമായി.
തോട്ടം തൊഴിലാളി മേഖലയില്‍ കുറേ മാസങ്ങളായി നടത്തി വന്നിരുന്ന ഇടപെടല്‍ ഒരുപാട് തെറ്റിദ്ധാണക്ക് ഇടയാക്കി. പരമ്പരാഗതമായി കോണ്‍ഗ്രസിന് അനുകൂലമായി നിന്നിരുന്ന െ്രെകസ്തവ വിഭാഗം യു.ഡി.എഫിനു വിരുദ്ധമായത് വന്‍ തിരിച്ചടിയായി.
ഒപ്പം ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസില്‍ നിന്നും അകന്ന് സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചത് സി.പി.എമ്മിനു ഗുണമായി. ബി.ജെ.പി ഏറെ പണമൊഴുക്കിയിട്ടും ത്രിതല തെരഞ്ഞെടുപ്പിനേക്കാള്‍ 6000 വോട്ട് കുറഞ്ഞതും സ്മരണീയമാണ്. ഇങ്ങനെ മുന്നണിക്ക് നേതൃത്വം കൊടുത്ത കക്ഷിയുടെ നേതാവ് തന്നെ പറഞ്ഞ കോണിക്കും രണ്ടിലക്കും അമ്പിനും വോട്ട് ചെയ്യാന്‍ പരിശീലിക്കണമെന്ന വാര്‍ത്ത കൂടി ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്.
ഇത്തരം പല കാരണങ്ങളാണ് യു.ഡി.എഫ് പരാജയ കാരണമെന്നും അത് സി.പി.എമ്മിന്റെ രാഷ്ട്രീയ വിജയമല്ലെന്നും ലീഗ് വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് റസാഖ് കല്‍പറ്റ അധ്യക്ഷനായി. ടി ഹംസ സ്വാഗതം പറഞ്ഞു.
എം.എം ബഷീര്‍, സി. കെ ഇബ്രാഹിം ഹാജി, കളത്തില്‍ മമ്മൂട്ടി, കണിയാങ്കണ്ടി ഇബ്രാഹിം ഹാജി, പഞ്ചാര ഉസ്മാന്‍, ഷാഹുല്‍ ഹമീദ്, വി.എസ് സിദ്ദീഖ്, അബ്ബാസ് പുന്നോളി, പി.സി കോട്ടത്തറ, സി മൊയ്തീന്‍കുട്ടി, എന്‍ മുസ്തഫ , കെ.എം.കെ ദേവര്‍ഷോല, പി.കെ അബൂബക്കര്‍, പയന്തോത്ത് മൂസ്സഹാജി, എന്‍ സുലൈമാന്‍, നാസര്‍ കാതിരി, കെ.കെ ഹനീഫ, സി നൂറുദ്ദീന്‍, വടകര മുഹമ്മദ്, സലാം നീലിക്കണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."