എസ്.എം.എഫ് നാഷനല്‍ കോണ്‍ഫറന്‍സ് തൃശൂരില്‍
ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് നാഷനല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ മധ്യവാരത്തില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ് കാംപസില്‍ വച്ച് നടത്താന്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.കെ.എം സ്വാദിഖ് മുസ്ലിയാര് അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം സ്വാഗതവും എസ്.കെ ഹംസ ഹാജി നന്ദിയും പറഞ്ഞു. 313 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ചെയര്മാന്) ഉമര്‍ ഫൈസി മുക്കം (ജന. കണ്‍വീനര്‍) ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി (ട്രഷറര്‍). കെ.ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര്, സി.കെ.എം സ്വാദിഖ് മുസ്്ലിയാര്‍, കുഞ്ഞാണി മുസ്ലിയാര്, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്,എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, എം.എം മുഹ്യിദ്ദീന് മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചന്ദേര പൂക്കോയ തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, ഡോ.ഖത്തര്‍ ഇബ്റാഹീം ഹാജി, സി.ടി ഇബ്റാഹീം ഹാജി, എസ്.കെ ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി (വൈസ് ചെയര്മാന്മാര്) യു. ശാഫി ഹാജി, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ടി.എസ് മമ്മി, ത്രീസ്റ്റാര്‍ കുഞ്ഞമ്മദ് ഹാജി, ബശീര്‍ കല്ലേപാടം, സത്താര്‍ പന്തലൂര്‍, സലാം ഫൈസി മുക്കം (ജോ. കണ്‍വീനര്‍മാര്‍). ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ചെയര്‍മാനും എ.കെ ആലിപ്പറമ്പ് കണ്‍വീനറുമായി പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചു.സബ് കമ്മിറ്റികളും പ്രാദേശിക സ്വാഗത സംഘവും ഫെബ്രുവരി 16ന് തൃശൂര്‍ എം.ഐ.സി യില്‍ വച്ച് രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."