തീര്‍ഥാടനങ്ങള്‍ക്കായി ചെലവിടുന്നത് കോടികള്‍
ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തമായി വരികയും ഇതുസംബന്ധിച്ചു തീരുമാനം എടുക്കാനായി കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയും ചെയ്തതിനു പിന്നാലെ വിവിധ തീര്‍ഥാടനങ്ങള്‍ക്കായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത്. ഹജ്ജ് തീര്‍ഥാടകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷം ചെലവഴിക്കുന്നത് 450 കോടി രൂപയാണ്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ് ഹരിദ്വാര്‍, നാസിക്, അലഹാബാദ്, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കുംഭമേളയ്ക്കായി സംസ്ഥാന- കേന്ദ്രസര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്. അലഹബാദ് കുംഭമേളയ്ക്ക് 2014ല്‍ മാത്രം 1,150 കോടി രൂപ കേന്ദ്രസര്‍ക്കാറും 11 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാറും ചെലവിട്ടു.
കഴിഞ്ഞ വര്‍ഷം ഉജ്ജയിനിലെ സിംഹസ്ത കുംഭമേളയ്ക്ക് 100 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ 3,400 കോടി രൂപയും നല്‍കി. 12 വര്‍ഷത്തില്‍ ഒരിക്കലാണ് സിംഹസ്ത കുംഭമേള നടക്കാറുള്ളത്.
കൈലാസ് മാനസസരോവര്‍ തീര്‍ഥാടനത്തിനാണ് വിവിധ സര്‍ക്കാരുകള്‍ പിന്നീട് കൂടുതല്‍ തുക ചെലവഴിക്കുന്നത്. ഛത്തീസ്ഗഡ്, ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാനസസരോവര്‍ യാത്രയ്ക്ക് അതത് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒന്നരലക്ഷത്തോളം രൂപ സബ്‌സിഡി നല്‍കിവരുന്നുണ്ട്.
അയോധ്യ, മഥുര, കേരളത്തിലെ സെന്റ് തോമസ് ചര്‍ച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സബ്‌സിഡി ലഭിക്കുന്നുണ്ട്. ജമ്മുകശ്മിരിലെ അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി അമര്‍നാഥ് ഷെറയ്ന്‍ ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാറാണ് ശമ്പളം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."