രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂരില്‍ പൊലിസ് കാവല്‍ ശക്തമാക്കി
കൊടുങ്ങല്ലൂര്‍: രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂരില്‍ പൊലിസ് കാവല്‍ ശക്തമാക്കി. നഗരത്തിലും പരിസരങ്ങളിലുമായി പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ പൊലിസ് പിക്കറ്റ് ഏര്‍പ്പെടുത്തി. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്നിട്ടുള്ള ഏഴിടങ്ങളിലാണ് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംഗ് നടത്തുന്നതിനായി അഞ്ച് ജീപ്പുകള്‍ നിയോഗിച്ചു. ക്രമസമാധാനപാലനത്തിനായി കൂടുതല്‍ പൊലിസിനെ കൊടുങ്ങല്ലൂരില്‍ നിയോഗിച്ചിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് കണ്ണീര്‍വാതക ഷെല്ലുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും പൊലിസ് ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കൊടുങ്ങല്ലൂര്‍ വടക്കെ നടയില്‍ ബി.ജെ.പി ഡി.വൈ.എഫ്.ഐ സംഘര്‍ഷമുണ്ടായത് വടക്കെ നടയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കാവില്‍ക്കടവ് പയ്യപ്പിള്ളി രാഹുലി (17) നെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സംഭവമറിഞ്ഞെത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടാനൊരുങ്ങിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇരുവിഭാഗത്തെയും പൊലിസ് പിന്തിരിപ്പിച്ചുവെങ്കിലും ഏറെ നേരം സംഘര്‍ഷം നിലനിന്നു. സംഭവമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."