കുട്ടികളുടെ പിഴവല്ല: തെറ്റിദ്ധാരണയാണ് മാറ്റേണ്ടത്
വെള്ളിയാഴ്ച ദിവസങ്ങളില്‍ നമുക്കു ചുറ്റുമുള്ള മുസ്്‌ലിം പള്ളികളില്‍ കാണുന്ന ഒരു സ്ഥിരം കാഴ്ച തന്നെയാണ്, സ്‌കൂള്‍ കുട്ടികളുടെ അനുസരണയില്ലായ്മയുടെ ലക്ഷണങ്ങള്‍. ഇതില്‍ പതിവ് തെറ്റിക്കാതെ വരുന്നവരും അല്ലാത്തവരും ഒരു ഗണത്തില്‍ തന്നെ . കുട്ടികള്‍ എന്ന നാമഭേദം അര്‍പ്പിക്കണമെങ്കില്‍ ഇസ്‌ലാമിക കാഴചപ്പാട് അനുസരിച്ചും അല്ലാതെയും 15 വയസ്സിന് താഴെയുള്ളവരെയേ ഈ പട്ടികയില്‍ ചേര്‍ക്കുകയുള്ളൂ... കാരണം 15 വയസ്സ് വരെ അവന്‍ എന്ത് തെറ്റ് ആവര്‍ത്തിക്കുകയോ, ചെയ്യുകയോ ചെയ്താലും അത് പാപമോചനമായി കണക്കിലെടുക്കും. വെള്ളിയാഴ്ച പള്ളികളില്‍ കുട്ടികള്‍ സംസാരിക്കുകയും കളിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഏതൊരാളും അതിനെ എതിര്‍ക്കും. കാരണം പള്ളി അല്ലാഹുവിന്റെ ഭവനമാണ്. ഇപ്പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. പക്ഷേ, അങ്ങനെ അനുസരണക്കേട് കാണിക്കുന്നുവെങ്കില്‍ തന്നെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളായിരിക്കും. ഇത് ഒരിക്കലും എതിര്‍ക്കപ്പെടേണ്ട കാര്യമല്ല. ഒരു പ്രസിദ്ധനാട്ടിലെ സ്‌കൂള്‍ പി.ടി.എ യോഗത്തില്‍ അധ്യാപകന്‍ പറഞ്ഞ വാമൊഴിയും തെറ്റിദ്ധാരണയാണ്. ഞാന്‍ മുകളില്‍ പ്രസ്താവിച്ചത് പോലെ ഇതൊന്നും ദോഷകരമായി എടുക്കുന്ന കാര്യങ്ങളല്ല. നബി തിരുമേനി(സ) പഠിപ്പിച്ചത് പോലെ ഏഴു വയസായാല്‍ അവരെ നിസ്‌കരിക്കാന്‍ പ്രാപ്തരാക്കണം. പത്ത് തികഞ്ഞിട്ടും അത് ലംഘിച്ചാല്‍ അതിന് തുല്യ ശിക്ഷ നല്‍കണം. ഇപ്പറഞ്ഞ ഗുണപാഠങ്ങള്‍ മദ്‌റസയില്‍ നിന്ന് തന്നെ ഉസ്താദുമാര്‍ ഗ്രഹിപ്പിച്ച് കൊടുക്കുന്ന വസ്തുതയാണ്. പള്ളി ഭരണകക്ഷികള്‍ക്കും, മദ്‌റസ പഠനം ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണ്. ഒരു ദര്‍സ് വിദ്യാര്‍ഥി എന്ന നിലക്ക് എതിര്‍ക്കേണ്ട കാഴ്ചപ്പാടുകള്‍ ഉള്ളത് കൊണ്ട് തന്നെയാണ് ഉച്ചാടനം ചെയ്യുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് തെറ്റിലേക്ക് പോവുന്ന ഒരു യുഗമാണ് ഇപ്പോള്‍ ലോകത്ത്. ഇപ്പറഞ്ഞ കാര്യബോധമെല്ലാം ഉണ്ടായിട്ടും മുതിര്‍ന്നവര്‍ തന്നെ കുട്ടികളേക്കാള്‍ വളരെ കഷ്ടം. എല്ലാ പള്ളികളിലും കാണാന്‍ കഴിയുന്ന കാഴ്ച കൂടിയാണിത്. കുട്ടികള്‍ക്ക് ഗുണപാഠ നിര്‍ദേശങ്ങള്‍ നല്‍കരുതെന്നല്ല പറയുന്നതെങ്കിലും ദൈവിക നിയമം എല്ലാവര്‍ക്കും ബാധകമാണ്. എല്ലാവരും മനസ്സിലാക്കേണ്ടതുമാണ്. എട്ടും പൊട്ടും തിരിയാത്ത കുരുന്നു മനസ്സുകളെ തരംതാഴ്ത്തിയിട്ടെന്ത് കാര്യം. അവരുടെ പ്രായമാണ് അവരെ തെറ്റിലേക്ക് ക്ഷണിക്കുന്നത്. തെറ്റാണെന്ന് പറഞ്ഞ് മനസ്സിലാക്കിയാലും അത് ആവര്‍ത്തിക്കുകയെ ചെയ്യുകയുള്ളു. വകതിരിവില്ലാത്ത കുട്ടിയുടെ കാര്യമാണെന്ന് കൂടി ഓര്‍മപ്പെടുത്തുകയാണ്. കുട്ടികളുടെ പിഴവല്ല, തെറ്റിദ്ധാരണയാണ് മാറ്റേണ്ടത്!...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."