HOME
DETAILS

കുതിച്ചോടി ഉത്തര്‍പ്രദേശ്

  
backup
May 26, 2016 | 6:45 PM

%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87

തേഞ്ഞിപ്പലം: പുതുപുത്തന്‍ ട്രാക്കില്‍ പുതിയ വേഗവും ഉയരവും ദൂരവും തേടി ഇന്ത്യന്‍ യുവത്വം പോരിനിറങ്ങിയ ദേശീയ യൂത്ത് മീറ്റിന്റെ ആദ്യ ദിനത്തില്‍ കേരളം കിതച്ചോടി ചാടിയപ്പോള്‍ ഉത്തര്‍പ്രദേശിന് കുതിപ്പ്. എട്ടാം കിരീട മോഹവുമായി സ്വന്തം ട്രാക്കിലിറങ്ങിയ കേരളത്തിന്റെ പ്രതീക്ഷകള്‍ തെറ്റി. ആദ്യ ദിനത്തില്‍ കേരളത്തിന് നേടാനായത് ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും മാത്രമാണ്. 34 പോയിന്റ് നേടിയ ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമാണ് ഉത്തര്‍പ്രദേശിന്റെ സമ്പാദ്യം. ഒന്നു മുതല്‍ ആറു വരെ സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് കേരളത്തെ മറികടന്നത്. രണ്ടാമതെത്തിയ കേരളം 32 പോയിന്റ് നേടി. 24 പോയിന്റുമായി ഹരിയാനയും മഹാരാഷ്ട്രയുമാണ് മൂന്നാം സ്ഥാനത്ത്. 20 പോയിന്റുമായി തമിഴ്‌നാടും 18 പോയിന്റു നേടിയ ബിഹാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. പതിവ് പോലെ കേരളത്തിന്റെ സ്വര്‍ണ തുടക്കത്തോടെയായിരുന്നുട്രാക്കുണര്‍ന്നത്. ആദ്യ ദിനത്തില്‍ ഒരു ദേശീയ റെക്കോര്‍ഡും ഒരു മീറ്റ് റെക്കോര്‍ഡും പിറന്നു. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി ദേശീയ റെക്കോര്‍ഡ് കുറിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയുടെ കച്ച്‌നാര്‍ ചൗധരി പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി. അതിവേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സിദ്ദി സഞ്ജയ് ഹിരേയും ഹരിയാനയുടെ രോഹിതും സുവര്‍ണ ശോഭയില്‍ തിളങ്ങി.

ട്രാക്കില്‍ മിന്നിയത് അനുമോള്‍ മാത്രം

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് കേരളത്തിനായി സുവര്‍ണതാരം അനുമോള്‍ തമ്പി സ്വര്‍ണം നേടിയത്. സെക്കന്റില്‍ ദേശീയ, മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് അനുമോള്‍ കേരളത്തിന്റെ നാമം മെഡല്‍ പട്ടികയില്‍ എഴുതി ചേര്‍ത്തത്. ആണ്‍കുട്ടികളുടെ 3000 മീറ്ററിലും കേരളം സ്വര്‍ണം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തിനായി ട്രാക്കിലിറങ്ങിയ പി.എന്‍ അജിത്തിന് അഞ്ചാമനായി ഫിനിഷ് ചെയ്യാനേ ആയുള്ളൂ. ഉത്തര്‍പ്രദേശുകാരനായ തമിഴ്‌നാടിന്റെ താരം ബഹദൂര്‍ പട്ടേല്‍ 8.36.76 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം നേടി.

അതിവേഗത്തില്‍ സിദ്ദിയും രോഹിതും

ഇന്ത്യന്‍ യുവതയിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള പോരില്‍ മഹാരാഷ്ട്രയും ഹരിയാനയും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സിദ്ദി സഞ്ജയ് ഹിരേ 12.31 സെക്കന്‍ഡില്‍ ഓടിയെത്തി അതിവേഗക്കാരിയായി.തമിഴ്‌നാടിന്റെ താരം തമിഴ് സെല്‍വി (12.52) വെള്ളിയും തെലങ്കാനയുടെ ജി. നിത്യ(12.63) വെങ്കലവും നേടി.
കേരളത്തിനായി കുതിച്ച കെ.എം നിബയ്ക്ക് 12.97 സെക്കന്‍ഡില്‍ ഏഴാമതാണ് ഫിനിഷ് ലൈന്‍ തൊടാനായത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് അതിവേഗക്കാരനെ കണ്ടെത്തിയത്. 11.06 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന ഹരിയാനയുടെ രോഹിത് അതിവേഗക്കാരനായി. മഹാരാഷ്ട്രയുടെ കിരണ്‍ പാണ്ഡുരംഗ് ഭോസലെ (11.15) വെള്ളിയും കര്‍ണാടകയുടെ എസ് മനീഷ് (11.16) വെങ്കലവും നേടി. അതിവേഗപ്പോരില്‍ കേരളത്തിനായി ട്രാക്കിലിറങ്ങാന്‍ ആരും യോഗ്യത നേടിയിരുന്നില്ല.

ഫീല്‍ഡില്‍ തെന്നി കേരളം

ഫീല്‍ഡ് ഇനങ്ങളിലും ഇന്നലെ കേരളത്തിന്റെ പ്രതീക്ഷകള്‍ തെന്നി വീണു. ജംപിനങ്ങളിലും ത്രോയിനങ്ങളിലും ഇന്നലെ കേരളം നിരാശപ്പെടുത്തി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി മേഘ മറിയം മാത്യു, നെല്‍സ സജി, പി അനുശ്രീ എന്നിവരാണ് ഫീല്‍ഡിലിറങ്ങിയത്.
ഇതില്‍ മേഘ അഞ്ചാം സ്ഥാനത്തേക്കും (12.53 മീറ്റര്‍) മറ്റു രണ്ടു പേര്‍ എട്ട്, 13 സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. വീറുറ്റ പോരാട്ടത്തിന് അകമ്പടിയായി പെയ്ത മഴക്കിടെ രാജസ്ഥാന്റെ കച്ച്‌നാര്‍ ചൗധരി 15.03 മീറ്റര്‍ ദൂരം ഷോട്ടെറിഞ്ഞ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ക്രോസ്ബാറിന് മേലേ കേരള താരങ്ങള്‍ നടത്തിയത്. കേരളത്തിന്റെ പ്രതീക്ഷകളായി ജംപിങ് പിറ്റിലെത്തിയ ടി ആരോമലും റിജു വര്‍ഗീസും നന്നായി തന്നെ പൊരുതി. 1.89 മീറ്റര്‍ മുതല്‍ ഹരിയാന, ഡല്‍ഹി താരങ്ങളായിരുന്നു എതിരാളികള്‍. 1.92 മീറ്റര്‍ ഉയരം നാലു താരങ്ങളും രണ്ടാം അവസരത്തില്‍ തന്നെ മറിക്കടന്നു.
1.94 മീറ്റര്‍ ഉയരം കീഴടക്കാനാവാതെ റിജോയും ഡല്‍ഹിയുടെ നിശാന്തും പുറത്തായി. ആരോമലും ഹരിയാനയുടെ ഗുര്‍ജീത് സിങും തമ്മിലായി സ്വര്‍ണ പോരാട്ടം. 1.96 മീറ്റര്‍ ഉയരം കീഴക്കാനുള്ള ആരോമലിന്റെ മൂന്നു ശ്രമവും ക്രോസ്ബാറില്‍ തട്ടി വീണതോടെ വെള്ളി കൊണ്ടു കേരളത്തിന് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ശ്രമത്തില്‍ തന്നെ 1.96 മീറ്റര്‍ അനായാസം മറിക്കടന്ന ഗുര്‍ജീത് സ്വര്‍ണ ജേതാവായി.
1.98 മീറ്റര്‍ കീഴടക്കിയ ഗുര്‍ജീത് 2.00 മീറ്റര്‍ ഉയരത്തിലേക്ക് ചാടിയെങ്കിലും മൂന്നു ചാട്ടവും പിഴച്ചു. ഇതോടെ 2.08 മീറ്റര്‍ ഉയരമെന്ന മീറ്റ് റെക്കോര്‍ഡ് മറികടക്കാനായില്ല. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഹരിയാനയുടെ അമിത് 52 മീറ്റര്‍ ദൂരം എറിഞ്ഞു സ്വര്‍ണം നേടി. ഉത്തര്‍പ്രദേശിന്റെ മുഹമ്മദ് ഫഹദ് (51.05) വെള്ളിയും ബിഹാറിന്റെ സുര്‍ജിത് ഗുറ (50.45) വെങ്കലവും നേടി. പെണ്‍കുട്ടികളുടെ ലോങ് ജംപിലും കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷ അട്ടിമറിക്കപ്പെട്ടു. പശ്ചിമബംഗാളിന്റെ സോമ കര്‍മാക്കര്‍ 5.86 മീറ്റര്‍ ചാടി സ്വര്‍ണം നേടി. കേരളത്തിന്റെ ആല്‍ഫി ലൂക്കോസ് (5.86) വെള്ളിയും രുഗ്മ ഉദയന്‍ (5.64) വെങ്കലവും നേടിയപ്പോള്‍ അഞ്ചു ചാട്ടം പിഴച്ചതാണ് ആല്‍ഫിക്ക് തിരിച്ചടിയായത്.
കേരളത്തിന്റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് 5.63 മീറ്റര്‍ ദൂരം ചാടി നാലാമതെത്തി. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അസമിന്റെ രുന്ജുന്‍ പെഗു 43.15 മീറ്റര്‍ ദൂരം കുന്തമുന പായിച്ച് സ്വര്‍ണം നേടി. ഡല്‍ഹിയുടെ കവിത (40.96) വെള്ളിയും തമിഴ്‌നാടിന്റെ ഹേമമാലിനി (40.82) വെങ്കലവും നേടി. ജാവലിനിലും കേരള താരങ്ങള്‍ക്ക് അവസാന സ്ഥാനക്കാരാകാനേ കഴിഞ്ഞുള്ളു. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ബിഹാറിന്റെ ഉദിത്കുമാര്‍ പ്രതാപ് 17.83 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ താരങ്ങളായ റാം ചന്ദ്രയും സത്യം ചൗധരിയും വെള്ളിയും വെങ്കലവും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ വൈദ്യുതിയും കുടിവെള്ളവും മുടക്കുമെന്ന് ട്രംപ്; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ

International
  •  10 days ago
No Image

ഇറാനിൽ നിന്ന് 1,200 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; 'അവസാന തിരിച്ചടി'ക്കൊരുങ്ങി ട്രംപ്, പശ്ചിമേഷ്യ കത്തുന്നു

International
  •  10 days ago
No Image

ഇതിഹാസം വിരമിക്കുന്നു? സൂചന നൽകി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  10 days ago
No Image

നൂര്‍ബിനയ്ക്ക് മുസ് ലിം ലീഗിന്റെ നോട്ടിസ്,  പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടത്; നൂര്‍ബിനയുടേത് കടുത്ത അച്ചടക്ക ലംഘനം

Kerala
  •  10 days ago
No Image

ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ യുഎഇ പകരക്കാരായേക്കും; ഫിഫയുടെ നിലപാട് നിർണ്ണായകം

uae
  •  10 days ago
No Image

ഫലസ്തീനികളുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്ന ഇസ്റാഈൽ നീക്കത്തിനെതിരെ യുഎഇയും സഊദിയും ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  10 days ago
No Image

കോളേജിൽ അപവാദ പ്രചാരണം; പ്രൊഫസറുമായി ബന്ധമുണ്ടെന്ന പരിഹാസം സഹിക്കാനാവാതെ 22-കാരി ജീവനൊടുക്കി

crime
  •  10 days ago
No Image

ആം ആദ്മി പാർട്ടിയിൽ പടലപ്പിണക്കം; രാഘവ് ഛദ്ദയെ മാറ്റി, അശോക് മിത്തൽ പുതിയ രാജ്യസഭ ഉപനേതാവ്

National
  •  10 days ago
No Image

നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി, സര്‍ക്കാരിന് രൂക്ഷവിമര്‍ശനം

National
  •  10 days ago
No Image

റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും; കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  10 days ago