HOME
DETAILS

കുതിച്ചോടി ഉത്തര്‍പ്രദേശ്

  
backup
May 26 2016 | 18:05 PM

%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87

തേഞ്ഞിപ്പലം: പുതുപുത്തന്‍ ട്രാക്കില്‍ പുതിയ വേഗവും ഉയരവും ദൂരവും തേടി ഇന്ത്യന്‍ യുവത്വം പോരിനിറങ്ങിയ ദേശീയ യൂത്ത് മീറ്റിന്റെ ആദ്യ ദിനത്തില്‍ കേരളം കിതച്ചോടി ചാടിയപ്പോള്‍ ഉത്തര്‍പ്രദേശിന് കുതിപ്പ്. എട്ടാം കിരീട മോഹവുമായി സ്വന്തം ട്രാക്കിലിറങ്ങിയ കേരളത്തിന്റെ പ്രതീക്ഷകള്‍ തെറ്റി. ആദ്യ ദിനത്തില്‍ കേരളത്തിന് നേടാനായത് ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും മാത്രമാണ്. 34 പോയിന്റ് നേടിയ ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് വെള്ളിയും രണ്ടു വെങ്കലവുമാണ് ഉത്തര്‍പ്രദേശിന്റെ സമ്പാദ്യം. ഒന്നു മുതല്‍ ആറു വരെ സ്ഥാനക്കാര്‍ക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് കേരളത്തെ മറികടന്നത്. രണ്ടാമതെത്തിയ കേരളം 32 പോയിന്റ് നേടി. 24 പോയിന്റുമായി ഹരിയാനയും മഹാരാഷ്ട്രയുമാണ് മൂന്നാം സ്ഥാനത്ത്. 20 പോയിന്റുമായി തമിഴ്‌നാടും 18 പോയിന്റു നേടിയ ബിഹാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. പതിവ് പോലെ കേരളത്തിന്റെ സ്വര്‍ണ തുടക്കത്തോടെയായിരുന്നുട്രാക്കുണര്‍ന്നത്. ആദ്യ ദിനത്തില്‍ ഒരു ദേശീയ റെക്കോര്‍ഡും ഒരു മീറ്റ് റെക്കോര്‍ഡും പിറന്നു. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പി ദേശീയ റെക്കോര്‍ഡ് കുറിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മഹാരാഷ്ട്രയുടെ കച്ച്‌നാര്‍ ചൗധരി പുതിയ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി. അതിവേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സിദ്ദി സഞ്ജയ് ഹിരേയും ഹരിയാനയുടെ രോഹിതും സുവര്‍ണ ശോഭയില്‍ തിളങ്ങി.

ട്രാക്കില്‍ മിന്നിയത് അനുമോള്‍ മാത്രം

പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് കേരളത്തിനായി സുവര്‍ണതാരം അനുമോള്‍ തമ്പി സ്വര്‍ണം നേടിയത്. സെക്കന്റില്‍ ദേശീയ, മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് അനുമോള്‍ കേരളത്തിന്റെ നാമം മെഡല്‍ പട്ടികയില്‍ എഴുതി ചേര്‍ത്തത്. ആണ്‍കുട്ടികളുടെ 3000 മീറ്ററിലും കേരളം സ്വര്‍ണം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേരളത്തിനായി ട്രാക്കിലിറങ്ങിയ പി.എന്‍ അജിത്തിന് അഞ്ചാമനായി ഫിനിഷ് ചെയ്യാനേ ആയുള്ളൂ. ഉത്തര്‍പ്രദേശുകാരനായ തമിഴ്‌നാടിന്റെ താരം ബഹദൂര്‍ പട്ടേല്‍ 8.36.76 സെക്കന്റില്‍ ഓടിയെത്തി സ്വര്‍ണം നേടി.

അതിവേഗത്തില്‍ സിദ്ദിയും രോഹിതും

ഇന്ത്യന്‍ യുവതയിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള പോരില്‍ മഹാരാഷ്ട്രയും ഹരിയാനയും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മഹാരാഷ്ട്രയുടെ സിദ്ദി സഞ്ജയ് ഹിരേ 12.31 സെക്കന്‍ഡില്‍ ഓടിയെത്തി അതിവേഗക്കാരിയായി.തമിഴ്‌നാടിന്റെ താരം തമിഴ് സെല്‍വി (12.52) വെള്ളിയും തെലങ്കാനയുടെ ജി. നിത്യ(12.63) വെങ്കലവും നേടി.
കേരളത്തിനായി കുതിച്ച കെ.എം നിബയ്ക്ക് 12.97 സെക്കന്‍ഡില്‍ ഏഴാമതാണ് ഫിനിഷ് ലൈന്‍ തൊടാനായത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് അതിവേഗക്കാരനെ കണ്ടെത്തിയത്. 11.06 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന ഹരിയാനയുടെ രോഹിത് അതിവേഗക്കാരനായി. മഹാരാഷ്ട്രയുടെ കിരണ്‍ പാണ്ഡുരംഗ് ഭോസലെ (11.15) വെള്ളിയും കര്‍ണാടകയുടെ എസ് മനീഷ് (11.16) വെങ്കലവും നേടി. അതിവേഗപ്പോരില്‍ കേരളത്തിനായി ട്രാക്കിലിറങ്ങാന്‍ ആരും യോഗ്യത നേടിയിരുന്നില്ല.

ഫീല്‍ഡില്‍ തെന്നി കേരളം

ഫീല്‍ഡ് ഇനങ്ങളിലും ഇന്നലെ കേരളത്തിന്റെ പ്രതീക്ഷകള്‍ തെന്നി വീണു. ജംപിനങ്ങളിലും ത്രോയിനങ്ങളിലും ഇന്നലെ കേരളം നിരാശപ്പെടുത്തി. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി മേഘ മറിയം മാത്യു, നെല്‍സ സജി, പി അനുശ്രീ എന്നിവരാണ് ഫീല്‍ഡിലിറങ്ങിയത്.
ഇതില്‍ മേഘ അഞ്ചാം സ്ഥാനത്തേക്കും (12.53 മീറ്റര്‍) മറ്റു രണ്ടു പേര്‍ എട്ട്, 13 സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. വീറുറ്റ പോരാട്ടത്തിന് അകമ്പടിയായി പെയ്ത മഴക്കിടെ രാജസ്ഥാന്റെ കച്ച്‌നാര്‍ ചൗധരി 15.03 മീറ്റര്‍ ദൂരം ഷോട്ടെറിഞ്ഞ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ക്രോസ്ബാറിന് മേലേ കേരള താരങ്ങള്‍ നടത്തിയത്. കേരളത്തിന്റെ പ്രതീക്ഷകളായി ജംപിങ് പിറ്റിലെത്തിയ ടി ആരോമലും റിജു വര്‍ഗീസും നന്നായി തന്നെ പൊരുതി. 1.89 മീറ്റര്‍ മുതല്‍ ഹരിയാന, ഡല്‍ഹി താരങ്ങളായിരുന്നു എതിരാളികള്‍. 1.92 മീറ്റര്‍ ഉയരം നാലു താരങ്ങളും രണ്ടാം അവസരത്തില്‍ തന്നെ മറിക്കടന്നു.
1.94 മീറ്റര്‍ ഉയരം കീഴടക്കാനാവാതെ റിജോയും ഡല്‍ഹിയുടെ നിശാന്തും പുറത്തായി. ആരോമലും ഹരിയാനയുടെ ഗുര്‍ജീത് സിങും തമ്മിലായി സ്വര്‍ണ പോരാട്ടം. 1.96 മീറ്റര്‍ ഉയരം കീഴക്കാനുള്ള ആരോമലിന്റെ മൂന്നു ശ്രമവും ക്രോസ്ബാറില്‍ തട്ടി വീണതോടെ വെള്ളി കൊണ്ടു കേരളത്തിന് തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ ശ്രമത്തില്‍ തന്നെ 1.96 മീറ്റര്‍ അനായാസം മറിക്കടന്ന ഗുര്‍ജീത് സ്വര്‍ണ ജേതാവായി.
1.98 മീറ്റര്‍ കീഴടക്കിയ ഗുര്‍ജീത് 2.00 മീറ്റര്‍ ഉയരത്തിലേക്ക് ചാടിയെങ്കിലും മൂന്നു ചാട്ടവും പിഴച്ചു. ഇതോടെ 2.08 മീറ്റര്‍ ഉയരമെന്ന മീറ്റ് റെക്കോര്‍ഡ് മറികടക്കാനായില്ല. ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഹരിയാനയുടെ അമിത് 52 മീറ്റര്‍ ദൂരം എറിഞ്ഞു സ്വര്‍ണം നേടി. ഉത്തര്‍പ്രദേശിന്റെ മുഹമ്മദ് ഫഹദ് (51.05) വെള്ളിയും ബിഹാറിന്റെ സുര്‍ജിത് ഗുറ (50.45) വെങ്കലവും നേടി. പെണ്‍കുട്ടികളുടെ ലോങ് ജംപിലും കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷ അട്ടിമറിക്കപ്പെട്ടു. പശ്ചിമബംഗാളിന്റെ സോമ കര്‍മാക്കര്‍ 5.86 മീറ്റര്‍ ചാടി സ്വര്‍ണം നേടി. കേരളത്തിന്റെ ആല്‍ഫി ലൂക്കോസ് (5.86) വെള്ളിയും രുഗ്മ ഉദയന്‍ (5.64) വെങ്കലവും നേടിയപ്പോള്‍ അഞ്ചു ചാട്ടം പിഴച്ചതാണ് ആല്‍ഫിക്ക് തിരിച്ചടിയായത്.
കേരളത്തിന്റെ ലിസ്ബത്ത് കരോളിന്‍ ജോസഫ് 5.63 മീറ്റര്‍ ദൂരം ചാടി നാലാമതെത്തി. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അസമിന്റെ രുന്ജുന്‍ പെഗു 43.15 മീറ്റര്‍ ദൂരം കുന്തമുന പായിച്ച് സ്വര്‍ണം നേടി. ഡല്‍ഹിയുടെ കവിത (40.96) വെള്ളിയും തമിഴ്‌നാടിന്റെ ഹേമമാലിനി (40.82) വെങ്കലവും നേടി. ജാവലിനിലും കേരള താരങ്ങള്‍ക്ക് അവസാന സ്ഥാനക്കാരാകാനേ കഴിഞ്ഞുള്ളു. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ബിഹാറിന്റെ ഉദിത്കുമാര്‍ പ്രതാപ് 17.83 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ താരങ്ങളായ റാം ചന്ദ്രയും സത്യം ചൗധരിയും വെള്ളിയും വെങ്കലവും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  27 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  35 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago