ശിക്ഷ ഇന്ന്: ഭര്‍ത്താവിനെ കൊന്ന കേസില്‍ യുവതി കുറ്റക്കാരി
കാസര്‍കോട്: മദ്യലഹരിയില്‍ ആക്രമിക്കാന്‍ ഒരുങ്ങിയ ഭര്‍ത്താവിനെ വിറകുകഷണം കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്നിലെ യശ്വന്ത് (39) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ടി.ആര്‍ പ്രസീത(32) കുറ്റക്കാരിയാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജ് സാനു എസ് പണിക്കര്‍ കണ്ടെത്തിയത്.
മന:പൂര്‍വമുള്ള നരഹത്യയല്ല സംഭവമെന്നു വിധിയില്‍ ചൂണ്ടിക്കാട്ടി. പ്രതിക്കുള്ള ശിക്ഷ ഇന്നുപ്രഖാപിക്കും. 2013 ഒക്ടോബര്‍ 18ന് വൈകുന്നേരം 6.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
മദ്യലഹരിയില്‍ വീട്ടിലെത്തിയ യശ്വന്ത് ഭാര്യയുമായി വഴക്കുകൂടകയായിരുന്നു. കലഹം മൂര്‍ഛിച്ചതോടെ പ്രസീതയെ യശ്വന്ത് മര്‍ദിക്കുകയും കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന്് സമീപത്തുനിന്ന് കിട്ടിയ വിറകുകഷണം ഉപയോഗിച്ച്്് പ്രസീത പ്രാണരക്ഷാര്‍ഥം യശ്വന്തിന്റെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ യശ്വന്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രസീതക്കെതിരെ രാജപുരം പൊലിസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്്്. വെള്ളരികുണ്ട് സി.ഐ ആയിരുന്ന സുനില്‍കുമാറാണ് കേസ് അന്വേഷിച്ച്്്് കോടതിയില്‍ കുറ്റ പത്രം നല്‍കിയത്.
ആറോളം സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗംഗാധരന്‍ കുട്ടമത്ത്് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."