ജിഷ്ണുവിന്റെ വസ്ത്രങ്ങളും ബുക്കുകളും ബന്ധുക്കള്‍ ഏറ്റുവാങ്ങി
നാദാപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജില്‍ മരണമടഞ്ഞ വളയം പൂവംവയല്‍ കുഞ്ഞിപ്പറമ്പത്ത് ജിഷ്ണുവിന്റെ വസ്ത്രങ്ങളും ബുക്കുകളും ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്നലെ കോളജില്‍ എത്തിയ ബന്ധുക്കളാണ് കോളജധികൃതരില്‍ നിന്ന് ഇവ ഏറ്റുവാങ്ങിയത്. എന്നാല്‍ കോളജ് അധികൃതര്‍ തെളിവ് നശിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കോളജിലെത്തിയ ബന്ധുക്കള്‍ ജിഷ്ണു താമസിച്ച ഹോസ്റ്റലിലെ മുറി തുറന്നുക@ണ്ടു.
സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാതിരിക്കാന്‍ ജിഷ്ണു താമസിച്ച മുറി പൊലിസ് സീല്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു ണ്ടഅന്വേഷണ ഉദ്യോഗസ്ഥരും കോളജ് അധികൃതരും പറഞ്ഞിരുന്നത്. എന്നാല്‍ ഹോസ്റ്റലിലെത്തിയ തങ്ങള്‍ ക@ണ്ടത് സാധാരണ ഒരുപഴയ പൂട്ടുകൊ@ണ്ട് മുറി പൂട്ടിയ നിലയിലായിരുന്നെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.
സംഭവത്തിന് ശേഷവും മുറി തുറന്നതായും അടുക്കുംചിട്ടയോടെ കൊ@ണ്ടുനടന്നിരുന്ന മുറി തീര്‍ത്തും അലങ്കോലപ്പെടുത്തിയതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
സീല്‍ ചെയ്തുവെന്ന് പറയുന്ന ജിഷ്ണുവിന്റെ മുറി പൊലിസ് സീല്‍ ചെയ്യാതെ തെളിവുകള്‍ നഷ്ടമാകുന്ന തരത്തില്‍ ലാഘവത്തോടെ കൈകാര്യം ചെയ്തത് ദുരൂഹമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന എ.എസ്.പി കിരണ്‍ നാരായണന് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."