HOME
DETAILS

റോഹിംഗ്യകളും മനുഷ്യരാണ്

  
backup
January 21 2017 | 00:01 AM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d

ലോകത്തുള്ള എല്ലാ ഫാസിസ്റ്റ് ശക്തികളുടെയും പ്രത്യയശാസ്ത്രം വെറുപ്പിന്റെയും വിദ്വേഷത്തിന്റേതുമാണെന്നു കാണാന്‍ ഹിറ്റ്‌ലറുടെ ചരിത്രമോ മുസ്സോളിനിയുടെ കാഴ്ചപ്പാടോ ആധാരമാക്കേണ്ടതില്ല. അവര്‍ വംശീയവാദികളും ന്യൂനപക്ഷപീഡകരുമായി മാറുന്നതിനു ലോകം എക്കാലവും സാക്ഷിനിന്നിട്ടുണ്ട്.
ഇസ്രാഈല്‍ സയണിസ്റ്റ് ഭരണകൂടം നിരാലംബരായ ഫലസ്തീന്‍ ജനതയോടു കാണിക്കുന്നതും ഇന്ത്യയിലെ ഹിന്ദുത്വതീവ്രവാദികള്‍ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും നേരെ കാണിക്കുന്നതും ഒരേ ഉന്മൂലനസിദ്ധാന്തമാണ്. ഇതേയവസ്ഥയാണ് ഇന്നു മ്യാന്‍മറിലെ മുസ്‌ലിം സമൂഹവും നേരിടുന്നത്. അതുചെയ്യുന്നത് സ്‌നേഹവും അഹിംസയും മുഖമുദ്രയാക്കിയ ബുദ്ധമതത്തിന്റെ അനുയായികളാണെന്നതാണു വിചിത്രമായ കാര്യം.
2012 ല്‍ തീവ്രബുദ്ധമത വംശീയവാദിയായ അശിന്‍വിരാതുവിന്റെ നേതൃത്വത്തിലാരംഭിച്ച ന്യൂനപക്ഷവേട്ട 2017ലെത്തിനില്‍ക്കുമ്പോള്‍ ഭീകരതയുടെ ആള്‍രൂപം പൂണ്ടിരിക്കുകയാണ്. ഏതൊരു രാജ്യത്തും തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ തടയിടാന്‍ വൈകിയാണെങ്കിലും ഭരണകൂടം രംഗത്തെത്താറുണ്ട്. മ്യാന്‍മറില്‍ ഭരണകൂടം ബുദ്ധമതതീവ്രവാദികള്‍ക്ക് ഒത്താശചെയ്യുന്നതാണു കാണുന്നത്.
പട്ടാളക്കാര്‍ റോഹിംഗ്യകളുടെ കുടിലുകള്‍ തീയിടുന്നതും അവരുടെ സ്വത്തും സമ്പാദ്യവും കൊള്ളയടിക്കുന്നതും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിക്കുന്നതും വാര്‍ത്തയല്ലാതായി മാറിക്കഴിഞ്ഞു. മ്യാന്‍മര്‍പട്ടാളത്തിന്റെ കാമഭ്രാന്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ നിലവിളി ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്.
യു.എന്‍ നിയോഗിച്ച അന്വേഷണസംഘത്തിന്റെ തെളിവെടുപ്പുപ്രകാരം മ്യാന്‍മറിലെ 13 കോടി വരുന്ന റോഹിംഗ്യന്‍ മുസ്‌ലിംസമൂഹം ലോകത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആട്ടിയോടിക്കപ്പെടുന്ന ഈ അശരണര്‍ കിട്ടുന്ന ബോട്ടുകളിലും മറ്റും നടുക്കടലിലാണ് അഭയംപ്രാപിക്കുന്നത്. ഇവരെ അഭയാര്‍ഥികളായി സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങള്‍പോലും മടിക്കുന്നു.
ജനിച്ചുവീണ മണ്ണില്‍നിന്നു പുറത്താക്കപ്പെടുമ്പോള്‍ മറ്റൊരു അഭയസ്ഥാനമില്ലാതെ കടലില്‍ ജീവിതമവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ടവരായി റോഹിംഗ്യകള്‍ മാറുന്നുവെന്നതാണു യാഥാര്‍ഥ്യം. കഴിഞ്ഞ ഒക്‌ടോബറില്‍ മുസ്‌ലിംവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ 30,000 ലേറെ പേര്‍ക്കു തങ്ങളുടെ ഭവനം നഷ്ടപ്പെട്ടു. കൂട്ടക്കുരുതിയില്‍നിന്നു രക്ഷപ്പെടാനായി നാടുവിട്ടവര്‍ ഇതിലേറെ വരും. ഇവര്‍ എവിടേക്കു പലായനം ചെയ്‌തെന്നോ ഇപ്പോള്‍ ഇവരുടെ സ്ഥിതിയെന്തെന്നോ ലോകത്തിനറിയില്ല. മനുഷ്യകുലത്തോടുള്ള കൊടുംക്രൂരതയെന്നാണ് ആനംസ്റ്റി ഇന്റര്‍നാഷനല്‍ ഇതിനെ വിശേഷിപ്പിച്ചത്.
ആങ്‌സാങ് സൂചിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ അവര്‍ മ്യാന്‍മറില്‍ പ്രതിപക്ഷത്തിരിക്കുകയായിരുന്നു. ഇന്ന് അവര്‍ ഭരണപക്ഷത്ത് അധികാരത്തിന്റെ തണലിലാണ്. സമാധാനത്തിനു നൊബേല്‍ പുരസ്‌കാരം കിട്ടിയ വനിതയ്ക്ക് എങ്ങനെയാണു സൈന്യത്തിന്റെ ഒത്താശയോടെ നടത്തുന്ന അരുംകൊലയ്ക്കു മുന്നില്‍ മൗനിയാവാന്‍ കഴിയുന്നതെന്നു ലോകം ചോദിച്ചുതുടങ്ങിയിരിക്കുന്നു. മനുഷ്യാവകാശത്തിന്റെ നക്ഷത്രമായി പരിഗണിക്കപ്പെട്ടിരുന്ന അവരുടെ മൂക്കിനു മുന്നില്‍വച്ചാണു കുട്ടികളെയും സ്ത്രീകളെയും സൈന്യവും ബുദ്ധതീവ്രവാദികളും പീഡിപ്പിക്കുന്നത്.
സൂചിയുടെ ഈ കുറ്റകരമായ മൗനത്തിനു പിന്നില്‍ വ്യക്തമായ താല്‍പര്യവും രാഷ്ട്രീയവുമുണ്ട്. മ്യാന്‍മറിലെ രെക്കയിലാണു മുസ്‌ലിംഹത്യ ഏറ്റവുംകൂടുതല്‍ നടക്കുന്നത്. അതു ബുദ്ധമതക്കാരുടെ ശക്തികേന്ദ്രമാണ്. നരഹത്യക്കെതിരേ ശബ്ദിച്ചാല്‍ അതു ബുദ്ധമതക്കാരെ പിണക്കുന്നതിനു സമമാണെന്നു സൂചിക്കറിയാം. അത് അധികാരത്തെ ബാധിക്കും. പട്ടാളഭരണകൂടത്തെ പിണക്കുന്നതും കസേരയ്ക്ക് ഇളക്കംതട്ടാന്‍ കാരണമാകും. അതുകൊണ്ടു പട്ടാളത്തിനും ബുദ്ധമതക്കാര്‍ക്കും തോന്നിയതുപോലെ ചെയ്യാന്‍ സൂചി മൗനാനുവാദം കൊടുത്തു.
ഗുജറാത്തില്‍ മുസ്‌ലിംവേട്ട നടന്നപ്പോള്‍ നരേന്ദ്രമോദി മൗനിയായതും ഇതുമായി കൂട്ടിവായിക്കാം. ഈ മൗനമാണു മ്യാന്‍മറില്‍ അധികാരത്തിലെത്താന്‍ സൂചിയെ സഹായിച്ചതെന്ന കാര്യം ആര്‍ക്കാണറിയാത്തത് . സ്വന്തംരാജ്യത്ത് ഒരു ജനത വേട്ടക്കിരയാവുമ്പോള്‍ തന്ത്രപൂര്‍വം രാജ്യം വിടാനും വിദേശങ്ങളില്‍വച്ചു പത്രപ്രതിനിധികള്‍ ചോദ്യംചെയ്തപ്പോള്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കാനും സൂചി വിരുതു കാട്ടി.
പട്ടാള ഏകാധിപതിയായിരുന്ന നെവിന്റെ അധികാരദാര്‍ഷ്ട്യത്തിനെതിരേ അഹിംസാസമരം നടത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ ഈ വനിത ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന കാപട്യത്തിന്റെ മുഖംമൂടി ലോകത്തിന്റെ മുന്നില്‍ അനാവൃതമായിരിക്കുകയാണ്.

റോഹിംഗ്യകള്‍ ചെയ്ത തെറ്റെന്ത്
മ്യാന്‍മറില്‍ ഇന്നുള്ള റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശില്‍നിന്നു കുടിയേറിയവരാണെന്നാണു ഭരണകൂടവും ബുദ്ധമതതീവ്രവാദികളും പറയുന്നത്. ചരിത്രം മറിച്ചാണ്. മ്യാന്‍മറില്‍ ഏറ്റവും കൂടുതല്‍ പീഡനത്തിനിരയാവുന്ന രെക്കയിലെ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി അവിടെ വസിച്ചുവരുന്നവരാണെന്നാണു നരവംശശാസ്ത്രം വ്യക്തമാക്കുന്നത്. ചരിത്രത്തെ തങ്ങളുടെ താല്‍പര്യത്തിന് അനുകൂലമായി വളച്ചൊടിക്കുന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇവിടെയും പയറ്റുന്നതെന്നര്‍ഥം.
ബുദ്ധമതാനുയായികളെ പേടിപ്പെടുത്തുന്നതു തീര്‍ച്ചയായും രെക്കയിലെ മുസ്‌ലിംകളുടെ ജനസംഖ്യാ വര്‍ധനവാണ്. തങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷമായിത്തീരുമോയെന്നാണ് അവരുടെ പേടി. ഇന്ത്യയിലെ മുസ്‌ലിംകളെക്കുറിച്ചും ഇതേ ഭയം ഹിന്ദുത്വശക്തികള്‍ വച്ചുപുലര്‍ത്തുന്നുണ്ടല്ലോ. 1942ല്‍ വലിയ നരഹത്യക്കു ബുദ്ധമതക്കാരെ പ്രേരിപ്പിച്ചത് ഈ പേടിയായിരുന്നു. ലോകത്തിലെ മറ്റു രാജ്യങ്ങളെപ്പോലെത്തന്നെ ബര്‍മയും ബ്രിട്ടന്റെ അധീനതയിലായിരുന്നു. 1948ല്‍ ബര്‍മ ബ്രിട്ടനില്‍നിന്നു സ്വതന്ത്രമായപ്പോള്‍ നിലവില്‍വന്ന ഭരണകൂടത്തിനും ബുദ്ധമതക്കാര്‍ക്കും മുസ്‌ലിംകള്‍ തൊട്ടുകൂടാത്തവരായി. മ്യാന്‍മറില്‍ മുസ്‌ലിംകളെപ്പോലെത്തന്നെ ന്യൂനപക്ഷമായി മറ്റു മതവിശ്വാസികളുണ്ടെങ്കിലും മുസ്‌ലിംസമുദായം മാത്രം ഇവര്‍ക്കു ശത്രുക്കളായതെങ്ങനെയെന്നും പഠിക്കേണ്ടതുണ്ട്. അവിടെയാണ് അമേരിക്കയുടെയും ഇസ്രാഈല്‍ സയണിസ്റ്റുകളുടെയും ഗൂഢലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുവരിക.
ഇസ്‌ലാമോഫോബിയയുടെ മറവില്‍ മുസ്‌ലിംകളെ വേട്ടയാടുകയെന്ന തന്ത്രം മ്യാന്‍മറിലും പരീക്ഷിക്കുന്നുണ്ട്. ബുദ്ധമതതീവ്രവാദികള്‍ ഉപയോഗിക്കുന്ന പല ആയുധങ്ങളും അമേരിക്കയുടെതോ ഇസ്രാഈലിന്റെതോ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1982 ല്‍ അധികാരത്തില്‍ വന്ന ബര്‍മീസ് പട്ടാള മേധാവി നെവിന്‍ പൗരാവകാശത്തില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ തീര്‍ത്തും അവഗണിക്കപ്പെട്ടവരായി മാറി റോഹിംഗ്യകള്‍. പൗരാവകാശനിയമത്തിനു പുറത്താണ് ഇവരുടെ സ്ഥാനം.
ഈ കിരാതമായ നടപടി ബുദ്ധസന്ന്യാസിമാര്‍ക്കു വളംവച്ചുകൊടുക്കുകയാണു ചെയ്തത്. ഏതു ക്രൂരകൃത്യത്തിനുമുള്ള പാസ്‌പോര്‍ട്ടായി ബുദ്ധമതക്കാര്‍ക്കു പട്ടാള മേധാവിയുടെ നടപടികള്‍ സഹായകമായി. പൗരത്വത്തിനുവേണ്ടി യാചിച്ചു നില്‍ക്കേണ്ടിവരുന്ന അവസ്ഥയാണു റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്നുള്ളത്. ഒരുപക്ഷേ, ലോകത്ത് ഒരു ജനതയ്ക്കും ഈയൊരവസ്ഥ ഉണ്ടായിട്ടുണ്ടാവില്ല.
മനുഷ്യാവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളികൂട്ടുന്നവരൊന്നും റോഹിംഗ്യന്‍ മുസ്‌ലിംകളുടെ നിലവിളി കണ്ടില്ലെന്നു നടിക്കുകയാണ്. തുര്‍ക്കി മാത്രമാണ് ഏതെങ്കിലും രീതിയില്‍ പ്രതികരിച്ചത്. റോഹിംഗ്യകള്‍ക്കു നേരെ ഇനിയും അക്രമം തുടര്‍ന്നാല്‍ മ്യാന്‍മറിനു വലിയ വില കൊടുക്കേണ്ടിവരുമെന്ന് അവര്‍ തുറന്നടിച്ചു. 969 എന്ന പേരില്‍ ലോകത്ത് കുപ്രസിദ്ധി നേടിയ ബുദ്ധമതക്കാരുടെ തീവ്രവാദസംഘടന നാസിസത്തെയും ഫാസിസത്തെയും പിന്‍പറ്റി പ്രവര്‍ത്തിക്കുന്നവരാണ്. രക്തദാഹികളും, അരാജകവാദികളുമാണവര്‍.
സമൂഹത്തില്‍ നുണപ്രചരണം നടത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയുമാണ് ഇവര്‍ ഇരകളെ വേട്ടയാടുന്നത്. ഒരു ഉദാഹരണം മാത്രം പറയാം. 2012-ല്‍ ബുദ്ധമതതീവ്രവാദികള്‍ റോഹിംഗ്യകള്‍ക്കെതിരേ തിരിഞ്ഞത് ബുദ്ധമതക്കാരിയെ മുസ്‌ലിംകള്‍ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു. പില്‍ക്കാലത്ത്  ഈ സംഭവം സത്യമല്ലെന്നു തെളിഞ്ഞെങ്കിലും ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷത്തില്‍പരം റോഹിംഗ്യകള്‍ അന്ന് കൊലചെയ്യപ്പെട്ടു. ചരിത്രംകണ്ട ഏറ്റവും വലിയ നരഹത്യ നടന്ന വര്‍ഷമായിരുന്നു അത്. പലരെയും നാടുകടത്തി.
കിടപ്പാടവും ബന്ധുമിത്രാധികളെയും നഷ്ടപ്പെട്ടവരെക്കൊണ്ടു മ്യാന്‍മര്‍ നിറഞ്ഞു. മ്യാന്‍മറിലെ റോഹിംഗ്യകളെക്കുറിച്ചുള്ള ചിത്രം ലോകത്തിന്റെ ശ്രദ്ധയില്‍ വരുന്നത് 2012 ലെ കലാപത്തോടനുബന്ധിച്ചാണ്.
ഇന്നു വംശഹത്യമൂലം അഭയാര്‍ഥികളായി മാറിയിരിക്കുന്നു റോഹിംഗ്യകള്‍. അറബ് രാജ്യങ്ങള്‍ മുതല്‍ പാകിസ്താന്‍വരെയുള്ള രാജ്യങ്ങളില്‍ അവര്‍ ചിതറിക്കിടക്കുന്നു. റോഹിംഗ്യകള്‍ അഭയംതേടിയ പല രാജ്യങ്ങളും ആഭ്യന്തരയുദ്ധംകൊണ്ടും അധിനിവേശം കൊണ്ടും കലാപകലുഷിതമാണെന്നതു മറ്റൊരു കാര്യം. സ്വന്തം രാജ്യത്തു മാത്രമല്ല, പലായന രാജ്യത്തുപോലും രക്ഷയില്ലാത്ത ഹതഭാഗ്യരാണു റോഹിംഗ്യകളെന്നര്‍ഥം.
ഇന്ന് ലോകത്തില്‍ ഏറ്റവും ദുരിതവും പീഡനവും ഏറ്റുവാങ്ങേണ്ടിവരുന്ന ദരിദ്രരും നിരാലംബരുമായ റോഹിംഗ്യന്‍ മുസ്‌ലിംകളെ ഭരണകൂട-തീവ്രവാദ കൂട്ടുകെട്ടിന്റെ കരാളഹസ്തങ്ങളില്‍നിന്നു രക്ഷപ്പെടുത്തേണ്ട ഐക്യരാഷ്ട്രസഭപോലും നിരുത്തരവാദപരമായ സമീപനമാണു കാണിക്കുന്നത്.
ചരിത്രത്തിലെ നിര്‍ണായകഘട്ടങ്ങളില്‍ അനുവര്‍ത്തിച്ച കപടമൗനം ഇവിടെയും യു.എന്‍ സ്വീകരിച്ചിരിക്കുന്നു. വന്‍ശക്തികളുടെ ഏറാന്‍മൂളിയായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വംശീയവാദികളെ നിലയ്ക്കുനിര്‍ത്താന്‍ മ്യാന്‍മര്‍ തയ്യാറായില്ലെങ്കില്‍ അതിനു പ്രേരിപ്പിക്കാനോ അവിടേയ്ക്കു യു.എന്‍. സമാധാനസേനയെ നിയോഗിക്കാനോ ആരും തയാറായില്ല. പാവം റോഹിംഗ്യകളോടു ചെയ്യുന്ന ഏറ്റവുംവലിയ പാതകവും അതായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago