HOME
DETAILS

ഒടുവില്‍ സോസിഡാഡിന്റെ മണ്ണില്‍ ബാഴ്‌സലോണ വിജയം കണ്ടു

  
backup
January 21 2017 | 03:01 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%be%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a3

മാഡ്രിഡ്: റയല്‍ സോസിഡാഡിന്റെ മണ്ണില്‍ കഴിഞ്ഞ പത്തു വര്‍ഷമായി വിജയിക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേട് ഒടുവില്‍ ബാഴ്‌സലോണ മായ്ചു കളഞ്ഞു. സ്പാനിഷ് കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ പോരാട്ടത്തിലാണ് എവേ മത്സരത്തിനിറങ്ങിയ ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്.  മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബാഴ്‌സലോണ വിജയം പിടിച്ചത്.  ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ 24ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളിലാണ് ബാഴ്‌സയുടെ വിജയം.
വിജയവും ഒപ്പം എവേ ഗോളിന്റെ ആനുകൂല്ല്യവുമായി കറ്റാലന്‍ പടയ്ക്ക് സ്വന്തം മണ്ണില്‍ രണ്ടാം പാദത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം.  പത്ത് വര്‍ഷമായി റയല്‍ സോസിഡാഡിന്റെ മൈതാനത്ത് ബാഴ്‌സയ്ക്ക് ജയിക്കാന്‍ സാധിച്ചില്ലെന്ന മാനക്കേടാണ് പെനാല്‍റ്റി ഗോളിലൂടെ നെയ്മര്‍ അവസാനിപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എയ്ബറിനെ തകര്‍ത്തു വിട്ടു. 28ാം മിനുട്ടില്‍ അന്റോയിന്‍ ഗ്രിസ്മന്‍  60ാം മിനുട്ടില്‍ എയ്ഞ്ചല്‍ കൊറേയ, 68ാം മിനുട്ടില്‍ കെവിന്‍ ഗമെയ്‌റോ എന്നിവരാണ് അത്‌ലറ്റിക്കോക്കായി വല ചലിപ്പിച്ചത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago