മോദിക്ക് ഗാന്ധിയുടെ പകരമാവാന്‍ കഴിയില്ല: വി.എസ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ഗാന്ധിയാവാനുള്ള തയാറെടുപ്പിലാണെന്നും ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് ഗാന്ധിയുടെ പകരമാവാന്‍ കഴിയില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ആള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ 24-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി 'ഉദാരവത്ക്കരണത്തിന്റെ 25 വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രത്യാഘാതം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്. പത്രങ്ങളിലും പരസ്യങ്ങളിലും മാത്രം ജീവിക്കുന്ന ആളായി മോദി മാറിയിരിക്കുകയാണ്. നവ ഉദാരീകരണ നയങ്ങള്‍ക്ക് ഫാസിസത്തിന്റെ കൂടി മുഖം കൈവന്നിരിക്കുകയാണ്.
നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധനതീരുമാനം ഇതിന് ഉദാഹരണമാണ്. നവ ലിബറല്‍ നയങ്ങളുടെ ആസുരശക്തി തിരിച്ചറിയാന്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പ്രമുഖ സാമ്പത്തികവിദഗ്ധന്‍ വെങ്കിടേഷ് ആത്രേയ വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."