മുത്വലാഖിനെതിരേ ശ്രമിച്ച ഇസ്രത്ത് ജഹാന് ബി.ജെ.പിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: മുത്വലാഖ് നിരോധനത്തിനായി ശ്രമിച്ച ഇസ്രത്ത് ജഹാന് ബി.ജെ.പിയല്‍ ചേര്‍ന്നു. ബംഗാളിലെ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുത്വലാഖ് വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനക്കുകയായിരുന്നുവെന്നും ഇസ്രത്ത് ജഹാന് പറഞ്ഞു. മുത്വലാഖ് നിരോധിച്ചുള്ള സുപ്രിംകോടതിയുടെ വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്കരമായി. കൂടുതല്‍ ഒറ്റപ്പെടലിലേക്ക് മാറി. ഇസ്ലാമിക നിയമങ്ങള്‍ക്കെതിരേ ശബ്ദമുയര്ത്തയതിനാല് ചിലര്‍ ഭീഷണപ്പെടുത്തുകയാണെന്ന് അവര്‍ പറഞ്ഞു.
ബി.ജെ.പി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത്ത് ജഹാനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഇസ്രത്തിന് ജോലി നല്‍കണമെന്ന് ഇവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാള്‍ സ്വദേശിനിയായ ഇസ്രത്ത് ഭര്‍ത്താവ് മുര്‍ത്താസ ദുബൈയില്‍ നിന്ന് ഫോണ്‍ ചെയ്ത് മുത്വലാഖ് ചൊല്ലുകയായിരുന്നു. എന്നാല്‍ ഈ മൊഴി ചൊല്ലല്‍ സ്വീകാര്യമല്ലെന്ന് പറഞ്ഞ് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."