HOME
DETAILS

ആശ്വാസം തേടി ഇംഗ്ലണ്ട് ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്നു കൊല്‍ക്കത്തയില്‍

  
backup
January 22 2017 | 06:01 AM

%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%87

കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടം ഇന്നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറും. മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ത്തിനു സ്വന്തമാക്കിയതിനാല്‍ ഇന്ത്യക്ക് വേവലാതികളില്ലാതെ കളിക്കാനിറങ്ങാം. അതേസമയം ആശ്വസ വിജയം തേടിയാകും ഇംഗ്ലീഷ് പട ഇറങ്ങുന്നത്.
ആദ്യ രണ്ടു പോരാട്ടങ്ങളിലും നേരിയ വ്യത്യാസത്തിലാണ് ജയം നഷ്ടമായത് എന്നത് ഇംഗ്ലണ്ടിനെ നിരാശയിലാക്കുന്നതാണ്. മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചതു മാത്രമാണ് രണ്ടിലും അവര്‍ക്ക് ആശ്വസമാകുന്നത്.
രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ ഓപണിങ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയമായിരുന്നു. ടെസ്റ്റിലും, ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടി മികച്ച ഓപണറാണെന്നു തെളിയിച്ച കെ.എല്‍ രാഹുലും ടീമിലേക്ക് മടങ്ങിയെത്തിയ ശിഖര്‍ ധവാനും ക്ലിക്കായിട്ടില്ല. ഇന്നു ധവാനു പകരം അജിന്‍ക്യ രഹാനെയെ കളിപ്പിച്ചേക്കും. വെറ്ററന്‍ താരങ്ങളായ മഹേന്ദ്ര സിങ് ധോണിയും യുവരാജ് സിങും കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത പ്രകടനം ഇന്ത്യക്ക് മികച്ച ബലം നല്‍കുന്നു.
കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് പിന്നീട് റണ്‍സ് നിയന്ത്രിച്ച് പന്തെറിയാന്‍ സാധിച്ചിരുന്നില്ല. സമാന അവസ്ഥ ഇന്ത്യയും നേരിടുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കു കാണിച്ചിരുന്നു. എങ്കിലും ഇരു ഭാഗത്തേയും ബൗളര്‍മാര്‍ക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊല്‍ക്കത്തയിലെ പിച്ച് പേസര്‍മാര്‍ക്ക് മികവു പുലര്‍ത്താന്‍ അവസരം നല്‍കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago