മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരും
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് തുടരും. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സമരത്തില്‍ നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മന്ത്രിയുമായി നടത്തിയ ചര്‍ച്ച ഒത്തുതീര്‍പ്പായെന്നും സമരം പിന്‍വലിച്ചെന്നുമായിരുന്നു സമരസമിതി ഭാരവാഹികള്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഭാരവാഹികളെ ചുമതലയില്‍ നിന്ന് നീക്കിയ ശേഷമാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം തുടരുമെന്ന് ഇന്ന് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച്ചയായിരുന്നു സമരം തുടങ്ങിയത്. പെന്ഷന് പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാരുടെ മുഖ്യ നിബന്ധനകള്‍. എന്നാല്‍ പെന്ഷന് പ്രായം വര്‍ധിപ്പിച്ച നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തു. അതേസമയം, സമരം കടുപ്പിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."