മുന്നോക്ക സംവരണം: എല്‍.ഡി.എഫ് സര്‍ക്കാരിന് എന്‍.എസ്.എസിന്റെ അഭിനന്ദനം
ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് അനുമോദനം.
മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഹൈന്ദവര്‍ക്കു ദേവസ്വം നിയമനങ്ങളില്‍ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെയാണ് അഭിനന്ദിച്ചു പ്രമേയം പാസ്സാക്കിയത്.
ദാരിദ്രത്തെപ്പോലും അതിജീവിച്ചു ക്ഷേത്രോല്‍പത്തി മുതല്‍ അവയുടെ പരിപാലനത്തിലും നടത്തിപ്പിലും ഏര്‍പ്പെട്ടു വരുന്ന ഹൈന്ദവരിലെ ഒരു വിഭാഗത്തെ മുന്നോക്കമെന്നു മുദ്രകുത്തി അവരിലെ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുയാണ് ചെയ്തുവന്നിരുന്നത്.
ഇതിനു ഒരു പരിഹാരമായിട്ടാണ് ദേവസ്വം നിയമനങ്ങളില്‍ ഹൈന്ദവരിലെ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ എന്‍.എസ്.എസ് ഉന്നയിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് ദേവസ്വം നിയമനങ്ങളില്‍ പത്തുശതമാനം ഹൈന്ദവരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
കൂടാതെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മറ്റു മേഖലകളില്‍കൂടി ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു സംവരണം ലഭ്യമാക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്താനുള്ള ഈ നീക്കം മാതൃകാപരവും മറ്റു സര്‍ക്കാരുകള്‍ക്കു അനുകരണീയവുമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. സംവരണവിഷയത്തിലുള്ള സര്‍ക്കാരിന്റെ ധീരമായ നീക്കത്തെയും പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."