മാനസികാരോഗ്യ ബോധവല്‍ക്കരണ പ്രദര്‍ശനം
കോഴിക്കോട്: മാനസികാരോഗ്യ ചികിത്സയും രോഗലക്ഷണങ്ങളും വിശദീകരിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ഗവ. കോളജ് ഓഫ് നഴ്‌സിങ് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പ്രദര്‍ശനം ശ്രദ്ധേയമായി. മനസും മസ്തിഷ്‌കവും, സാധാരണ മാനസിക അസുഖങ്ങള്‍, ചികിത്സാരീതികള്‍, എവിടെയൊക്കെ ചികിത്സ തേടാം, ആരെയൊക്കെ സമീപിക്കാം, നൂതന ചികിത്സാരീതികള്‍ എന്നിവ സംബന്ധിച്ച് അറിവു നല്‍കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
ജില്ലയില്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം, ഇംഹാന്‍സ്, ഗവ. മെഡിക്കല്‍ കോളജ് എന്നിവ ചികിത്സ തേടാവുന്ന കേന്ദ്രങ്ങളാണ്. ഇതിനു പുറമെ ലഹരി മുക്ത കേന്ദ്രങ്ങള്‍, സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശനം നല്‍കി. സ്‌കിറ്റ് അവതരണം, മാനസികാരോഗ്യം പ്രമേയമായ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും നടന്നു.
ഗവ. നഴ്‌സിങ് കോളജിലെ സൈക്യാട്രിക് നഴ്‌സിങ് വിഭാഗം സംഘടിപ്പിച്ച പ്രദര്‍ശനം ഗവ. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."