പൊലിസില്‍ സ്റ്റേഷനുകളുടെ ചുമതല ഇനി സി.ഐമാര്‍ക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്റെ തലവന്‍ ഇന്നലെ രാവിലെ വരെ എസ്.ഐയായിരുന്നു. ഡി.ജി.പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ആ അധികാരം എസ്.ഐയില്‍നിന്ന് സി.ഐ ഏറ്റുവാങ്ങി. സംസ്ഥാനത്തെ 203 പൊലിസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് കൈമാറിയുള്ള പൊലിസിലെ തൊപ്പിമാറ്റം ഇന്നലെ നിലവില്‍ വന്നു.
ക്രമസമാധാന പാലനവും കേസ് അന്വേഷണവും രണ്ട് എസ്.ഐമാര്‍ക്കായി വീതിച്ച് നല്‍കിയുള്ള പരിഷ്‌കാരമാണ് നടപ്പാക്കിയത്.
പുതിയ നടപടിയോടെ കേസ് അന്വേഷണം കൂടുതല്‍ ഫലപ്രദമാകുമെന്നും പരിചയസമ്പന്നരായവര്‍ സ്റ്റേഷന്‍ ചുമതലയില്‍ വന്നതോടെ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
സി.ഐ മാര്‍ മുഖ്യചുമതലക്കാരനാവുന്നതോടെ പരാതി സ്വീകരിക്കലും അന്വേഷണ മേല്‍നോട്ടവും തുടങ്ങി എസ്.ഐമാര്‍ ചെയ്തിരുന്ന ജോലിയെല്ലാം സി.ഐയ്ക്കാവും. ഇതോടെ അധികാരം ഇല്ലാതാകുന്ന എസ്.ഐക്ക് കേസ് അന്വേഷണത്തിന്റെ മുഖ്യചുമതലയും മറ്റൊരു എസ്.ഐക്ക് ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്വവും വിഭജിച്ച് നല്‍കും.
ജോലി വിഭജനത്തോടെ പൊലിസ് സേനയുടെ കരുത്ത് വര്‍ധിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. അധികാരമാറ്റമില്ലാത്ത 268 സ്റ്റേഷനുകളില്‍ എസ്.ഐ തന്നെയാവും മുഖ്യ ചുമതലക്കാരന്‍. അവിടെ സി.ഐ ഇല്ലാതായതിനാല്‍ ഡിവൈ.എസ്.പി നേരിട്ടുള്ള മേല്‍നോട്ടച്ചുമതല ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."