അഡ്രസ് ഔട്ട്ലറ്റുകള് ഉദ്ഘാടനം ചെയ്തു
മലപ്പുറം: പുരുഷ വസ്ത്ര ലോകത്തെ രാജ്യാന്തര ബ്രാന്‍ഡായ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ മലപ്പുറത്തെയും വളാഞ്ചേരിയിലെയും ഔട്ട്ലറ്റുകളുടെ ഉദ്ഘാടനം ഇന്ത്യന്‍ കിക്കറ്റ് താരവും അഡ്രസ് ബ്രാന്‍ഡ് അംബാസഡറുമായ ഇര്ഫാന് പത്താനും കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയും ചേര്‍ന്ന് നിര്‍വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മാനേജിങ് ഡയറക്ടര്‍ ശംസുദ്ദീന്‍ നെല്ലറ, ഡയറക്ടര്‍മാരായ അബ്ദുല്‍ നാസര്‍, മുഹമ്മദ് ഷഹീര്‍, മുഹമ്മദ് നിയാസ് എന്നിവരും അബ്ബാസ്, മുഹമ്മദ് നിസാര്‍, മുനീര്‍ ഹുദവി, കുഞ്ഞി മുഹമ്മദ്, അബ്ദുല്‍ മജീദ്, അലി സംബന്ധിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രസിന്റെ 39ാം ഷോറും വളാഞ്ചേരിയിലും 40ാം ഷോറൂം മലപ്പുറത്തുമാണ് ആരംഭിച്ചത്. 2020 ആകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഡ്രസിന്റെ 100 ഔട്ട്ലറ്റുകള് തുറക്കാനാണ് പദ്ധതിയെന്നു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ശംസുദ്ദീന്‍ നെല്ലറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."