യുവാവിനെ തട്ടിക്കൊണ്ടുപോയി പണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍
മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ പൊലിസ് പിടികൂടി. ഇടുക്കി രാജാക്കാട് സ്വദേശി എന്‍.ആര് സിറ്റി രാജക്കാട് വല്ലിശ്ശേരില്‍ ബിനോജ് (40) ആണ് പിടിയിലായത്. പണവുമായി ബൈക്കില്‍ പോകവേ വേങ്ങര പാലമഠത്തില്‍ അലി അക്ബറി (31) നെ ക്വട്ടേഷന്‍ സംഘം ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സംഭവം. വേങ്ങരയില്‍നിന്നു വാഹനം വാങ്ങുന്നതിനുവേണ്ടി പണവുമായി ബൈക്കില്‍ മലപ്പുറത്തേക്കു പോകവേ വേങ്ങര കരിമ്പിലില്വച്ചു ബൈക്കില്‍ ഇടിപ്പിച്ച് താഴെ വീഴ്ത്തിയ ശേഷം ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്നു 2,00,000 രൂപ കവര്‍ച്ച ചെയ്ത് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം സി.ഐ എ. പ്രേംജിത്തും സംഘവുമാണ് രാജക്കാടുനിന്നു പ്രതിയെ പിടികൂടിയത്.
ഇയാളുടെ പേരില്‍ രാജക്കാട് പൊലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.
ഇനിയും ഈ കേസില്‍ പ്രതികളെ പിടികൂടാനുണ്ട്. അന്വേഷണ സംഘത്തില്‍ സി.ഐ എ. പ്രേംജിത്ത്, സ്പെഷല്‍ സ്ക്വാഡില്‍പ്പെട്ട സാബുലാല്‍, എ.എസ്.ഐമാരായ രാമചന്ദ്രന്, അബ്ദുല്‍ ജബ്ബാര്‍, സി.പി.ഒമാരായ ശ്രീജിത്ത്, യൂനസ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."