വീടുകളില്‍ ആരോഗ്യവകുപ്പിന്റെ ശുചിത്വ പരിശോധന; 23 വീട്ടുടമകള്‍ക്ക് നോട്ടീസ്
മലപ്പുറം: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ ആരോഗ്യവകുപ്പ് 7,500 വീടുകളിലും അഞ്ഞൂറോളം സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഹെല്‍ത്തീ കേരള പരിപാടിയുടെ ഭാഗമായി 105 ടീമുകളാണ് ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.
ഇതര സംസ്ഥാനക്കാര്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന 234 കേന്ദ്രങ്ങളിലും 53 നിര്‍മാണ കേന്ദ്രങ്ങളിലും എട്ട് തോട്ടങ്ങളിലും പകര്ച്ചാവ്യാധികള്ക്കിടവരുത്തുന്ന സാഹചര്യമുണ്ടോയെന്നു പരിശോധിച്ചു. വീഴ്ച കണ്ടെത്തിയ 23 വീട്ടുടമകള്‍ക്കും അഞ്ച് സ്ഥാപനങ്ങള്‍, ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന നാല് കേന്ദ്രങ്ങള്‍, മലിന ജലം പുറത്തേക്കൊഴുക്കിയതായി ശ്രദ്ധയില്‍പ്പെട്ടതിന് 13 സ്ഥാപനങ്ങള്‍, മാലിന്യം നിക്ഷേപിച്ചതിന് ഒന്‍പതു സ്ഥാപന ഉടമകള്ക്കുമടക്കമാണ് ഇന്നലെ നോട്ടീസ് നല്‍കിയത്.
നൂറ്റിയന്‍പതോളം ജീവനക്കാര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."