സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പതിനൊന്നാമത് പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എ.പി കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. നേരത്തെ ട്രഷററായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ട്രഷററായി സി.കെ.എം സ്വാദിഖ് മുസ്‌ലിയാരെയും വൈസ് പ്രസിഡന്റായി ജബ്ബാര്‍ മുസ്‌ലിയാരെയും ജോ. സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
സയ്യിദ് ഹുസൈന്‍ ജിഫ്രി പൂക്കുഞ്ഞിക്കോയ തങ്ങളുടെയും സയ്യിദത് ഫാത്വിമ ചെറിയ ബീവി ജമലുല്ലൈലിയുടേയും പുത്രനായി 1957 മാര്‍ച്ചിലാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ജനനം. സ്വദേശമായ ചെറുമുക്കിലായിരുന്നു പ്രാഥമിക പഠനം. നൂറുല്‍ ഇസ്‌ലാം മദ്രസ, കുണ്ടൂര്‍ എം എല്‍പി സ്‌കൂള്‍, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മതപഠനത്തിനായി ചെറുമുക്ക് തിരൂരങ്ങാടി താഴെചെനക്കല്‍, തെക്കുംപാടം എന്നിവിടങ്ങളിലെ ദര്‍സുകളില്‍ ചേര്‍ന്നു. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ മൂന്ന് വര്‍ഷത്തെ കോഴ്‌സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. പാണ്ടിക്കാട് കൊടശ്ശേരി, കോട്ടക്കല്‍ കൂരിയാട്, വാളക്കുളം പുതുപ്പറമ്പ്, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം എന്നിവിടങ്ങളിലടക്കം വിവിധ നാടുകളില്‍ മുദരിസായി സേവനമനുഷ്ഠിച്ചു. നന്തിയില്‍ വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."