ജാമിഅ സമ്മേളനം: പ്രചാരണ ജാഥക്ക് തുടക്കം
നരിക്കുനി: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 55-ാം വാര്‍ഷിക 53-ാം സനദ് ദാന സമ്മേളന പ്രചരണാര്‍ഥം വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ വിദ്യാര്‍ഥി സംഘടന ജെ.ടി.എസ് നടത്തുന്ന ദ്വിദിന വാഹന പ്രചാരണ ജാഥക്ക് തുടക്കമായി.
ദാറുല്‍ ഹിദായ അങ്കണത്തില്‍ നിസാമുദ്ദീന്‍ നദ്‌വി വേലുപാടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഹമ്മദ് ശരീഫ് നടമ്മല്‍പൊയില്‍ അധ്യക്ഷനായി. ദാറുല്‍ ഹിദായ സപ്പോട്ട് കമ്മിറ്റി ചെയര്‍മാന്‍ ആലി ഹാജി പൂനൂര്‍ ജാഥാ ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്ത് തങ്ങള്‍ക്ക് പതാക കൈമാറി.
പന്നൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ശംസുദ്ദീന്‍ റഹ്മാനി ആവിലോറ, ആശിഖ് അന്‍വരി ഒടമല, എന്‍.കെ.പി ബശീര്‍ മാസ്റ്റര്‍ എസ്റ്റേറ്റ് മുക്ക്, മുഹമ്മദ് ഹാജി ഇയ്യാട്, പി.സി ഹുസൈന്‍ ഹാജി, തറുവൈക്കുട്ടി മാസ്റ്റര്‍, ടി.പി മുഹമ്മദ് മാസ്റ്റര്‍, എ.കെ അഹമ്മദ് മാസ്റ്റര്‍, വി.കെ മുഹമ്മദ് റഷീദ് മാസ്റ്റര്‍, ആദില്‍ മുബാറക് ചളിക്കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."