HOME
DETAILS

നമുക്ക് മാമലനാടിന്റെ പച്ചപ്പ് തിരിച്ചുപിടിക്കാം

  
backup
January 23 2017 | 00:01 AM

%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ae%e0%b4%b2%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%9a%e0%b5%8d

മാമലനാടിന്റെ പച്ചപ്പ് തിരിച്ചു പിടിക്കാന്‍ ഹരിത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്. 12,530 മഴക്കുഴികള്‍ നിര്‍മിച്ചു, 22,526 മരത്തൈകള്‍ നട്ടുപിടിപ്പിച്ചു, 62 ചെക്ക്ഡാമുകള്‍ നവീകരിച്ചു, 69 കനാല്‍ നവീകരിച്ചു...ഹരിതകേരളം മിഷന്‍ ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്നാല്‍ നാടിന്റെ പച്ചപ്പ് തിരിച്ചുപിടിക്കാന്‍ ഏറ്റവും പ്രധാനമായും ചെയ്യേണ്ട മാലിന്യ നിര്‍മാര്‍ജനം ഇന്നും ജില്ലയുടെ തലവേദനയായി തുടരുകയാണ്. പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തികള്‍ നടന്നെങ്കിലും അതൊക്കെ കാട്ടിക്കൂട്ടലുകള്‍ മാത്രമായിരുന്നു എന്നതിനുള്ള തെളിവുകള്‍ ജില്ലയിലെമ്പാടുമുണ്ട്. പദ്ധതിക്ക് നേതൃത്വം നല്‍കേണ്ട പഞ്ചായത്ത് ഓഫിസുകളുടെ മൂക്കിന്‍ തുമ്പത്ത് വരെ മാലിന്യ കൂമ്പാര കാഴ്ചകള്‍ നിരവധിയാണ്. പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യ സംസ്‌കരണത്തിനും നിര്‍മാര്‍ജനത്തിനും കൃത്യമായ പദ്ധതികളും നിയമങ്ങളും നിര്‍മിച്ചില്ലെങ്കില്‍ വരും തലമുറക്ക് മാമലനാട് ഓര്‍മചിത്രം മാത്രമാകും. പദ്ധതി പ്രവര്‍ത്തനത്തിന്റെ തുടക്കം നന്നായെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്നതിന്റെ ഉദാഹരണങ്ങളാണ് ഈ മാലിന്യ കൂമ്പാരങ്ങള്‍. പഞ്ചായത്തുകള്‍ നല്‍കിയ തട്ടിക്കൂട്ട് റിപ്പോര്‍ട്ടിന്റെ വിവരണം മാത്രമാണ് അവലോകന യോഗത്തില്‍ പുറത്തുവിട്ട വിവരങ്ങളെന്നും ആക്ഷേപമുയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago