HOME
DETAILS

ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനം: 'ജ്യോതിര്‍മയ' നാടിന് സമര്‍പ്പിച്ചു

  
backup
January 23, 2017 | 2:26 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8b%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%98

കൊച്ചി: ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി ജ്യോതിര്‍മയ കെട്ടിടസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാല് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ പത്തു നിലകളാണ് കെട്ടിട സമുച്ചയത്തിനുള്ളത്. ഇവിടെ നാലായിരത്തോളം പേര്‍ക്ക് ജോലിചെയ്യാനാകും. 160 എക്കര്‍ സ്ഥലമാണ് രണ്ടാം ഘട്ടത്തില്‍ എറ്റെടുത്ത് വികസിപ്പിച്ചു വരുന്നത്. ആഗോളമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ ഇപ്പോള്‍ തന്നെ ഇന്‍ഫോപാര്‍ക്കിന്റെ ഭാഗമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ടവികസനം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ആശുപത്രികളും പാര്‍പ്പിടസമുച്ചയങ്ങളുമുള്ള പ്രത്യേകടൗണ്‍ഷിപ്പ് ആയി ഇന്‍ഫോപാര്‍ക്ക് മാറും.
ഇന്‍ഫോപാര്‍ക്ക് പരിസരത്തേക്കുള്ള ഗതാഗതസൗകര്യം ഇതോടൊപ്പം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ മെട്രോ ലെയിന്‍ കാക്കനാടു വരെ നീട്ടുന്നതോടെ ഗതാഗതസൗകര്യം മികച്ചതാകും. വൈറ്റില ഹബ്ബില്‍ നിന്നും രാജഗിരി വരെയുള്ള ജലഗതാഗതം ഇന്‍ഫോപാര്‍ക്ക് വരെ നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാസനില്‍, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുള്ള, കൊച്ചി സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍ സഫീന എ.എന്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി വേലായുധന്‍, കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി അബൂബക്കര്‍, ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൃഷികേശ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago