HOME
DETAILS

മൂവാറ്റുപുഴയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കാടുകയറി നശിക്കുന്നു

  
backup
January 23 2017 | 02:01 AM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3

മൂവാറ്റുപുഴ: കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കാടുകയറി നശിക്കുന്നു. നാട്ടുകാര്‍ കൈയേറിയതിനെത്തുടര്‍ന്നു ഭൂമിയുടെ അളവിലും കുറവുവന്നതായി സൂചനയുണ്ട്. പായിപ്ര നെല്ലിക്കുഴി റോഡില്‍ പായിപ്ര സ്‌കൂള്‍ ജങ്ഷനില്‍ ഒരേക്കറോളം വരുന്നതും കോടികള്‍ വിലമതിക്കുന്നതുമായ റോഡരുകിലെ ഭൂമിക്കാണു ദുര്‍ഗതി.
വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഭൂമി പായിപ്ര ഗവണ്മന്റ് യു.പി സ്‌ക്കൂളിന്റെ കൈവശത്തിലാണ് . പായിപ്ര ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലുളള ഭൂമി 25 വര്‍ഷത്തോളമായി അനാഥമായി കിടക്കുകയാണ്. ഒരേക്കറിലധികം ഉണ്ടായിരുന്ന സ്ഥലം പലരും കൈയേറുകയും കൈവശപ്പെടുത്തുകയും ചെയ്തിട്ടും സ്‌കൂള്‍ അധികൃതരോ, സര്‍ക്കാരോ ഈ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയോ, നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പിന്റേയോ, പഞ്ചായത്ത് വകുപ്പിന്റേയോ കീഴിലുളള ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തീരുമാങ്ങളെടുത്തു സ്ഥലം സംരക്ഷിക്കേണ്ടതു സര്‍ക്കാരും പ്രാദേശിക ഭരണകൂടവുമാണ്. ഒരു മിനി സ്‌റ്റേഡിയം നിര്‍മിക്കുന്നതിനാവശ്യ മായ എല്ലാ സൗകര്യവുമിവിടെയുണ്ട്.
വസ്തുതകളെല്ലാം ചൂണ്ടികാട്ടി നിരവധി നിവേദനങ്ങള്‍ ഇതിനകം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കോടികള്‍ വിലവരുന്ന പായിപ്ര സ്‌ക്കൂള്‍ ജങ്ഷനു സമീപമുളള സര്‍ക്കാര്‍ ഭൂമി ഇനിയും മറ്റുളളവര്‍ക്ക് കൈയേറുന്നതിനും വേസ്റ്റ് നിക്ഷേപിക്കുന്നതിനും ഇടനല്‍കാതെ കായിക പ്രതിഭകള്‍ക്ക് പരിശീലനത്തിനുളള ഇടമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സപ്ലൈക്കോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയറിന് തുടക്കമായി; 13 ഇനത്തിന് സബ്‌സിഡി

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-22-12-2024

PSC/UPSC
  •  a month ago
No Image

നാളെ നല്ലേപ്പള്ളി സ്‌കൂളിന് മുന്നില്‍ യുവജന സംഘടനകളുടെ പ്രതിഷേധ കരോള്‍

Kerala
  •  a month ago
No Image

കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍

Kuwait
  •  a month ago
No Image

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിന് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള അനുമതി: കേന്ദ്ര ഊർജ്ജ മന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട്; വാഹനങ്ങൾ തമ്മിലുരഞ്ഞു നടുറോഡിൽ കൂട്ടത്തല്ല്

Kerala
  •  a month ago
No Image

തിരുവന്തപുരത്ത് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  a month ago
No Image

ഹോ തിരിച്ചു വരവ്; ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  a month ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  a month ago