തുടര്‍ ചികിത്സയ്ക്ക് പണമില്ല; സുമനുസുകളുടെ കനിവുതേടി ചന്ദ്രന്‍
കൊച്ചി: ബ്രെയിന്‍ ട്യൂമര്‍ രോഗത്തിന് ഓപ്പറേഷനും റേഡിയേഷനും നടത്തിയ ഗൃഹനാഥന്‍ തുടര്‍ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തില്‍. കൊച്ചി കലൂര്‍ തൊട്ടിപറമ്പില്‍ വീട്ടില്‍ ചന്ദ്രനാണ് സുമനുസുകളുടെ കാരുണ്യം തേടുന്നത്. ഏഴ് വര്‍ഷം മുമ്പ് പണം പലിശയ്ക്ക് എടുത്തും വീട് വിറ്റുമാണ് ഓപ്പറേഷന്‍ നടത്തിയത്. പ്രതിമാസം 10,000 രൂപയിലധികമാണ് മരുന്നുകള്‍ക്കായി വേണ്ടത്. എന്നാല്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഇയാളുടെ മരുന്ന് മുടങ്ങുകയും അവശനിലയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു.
ഏതാണ്ട് പൂര്‍ണമായും തളര്‍ന്ന അവസ്ഥയില്‍ കഴിഞ്ഞ 19 ദിവസമായി അമൃതാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിനിടെ പലിശയ്‌ക്കെടുത്ത പണം തിരികെ നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണ് ഭാര്യ സുജാതയും എട്ട് വയസ് പ്രായമുള്ള മകളുമടങ്ങുന്ന ഇയാളുടെ കുടുംബം. വീടിന്റെ വാടക നല്‍കാന്‍പോലും പണിമില്ല.
പ്രായമായ അമ്മയും ഇവരുടെ ഒപ്പമാണ് താമസം. ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ സുജാതയ്ക്ക് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. റേഷന്‍ കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലായതിനാല്‍ മറ്റെവിടെനിന്നും യാതൊരുസഹായവും ലഭിക്കുന്നില്ലെന്നും സുജാത പറയുന്നു. സര്‍വതും വിറ്റ് ചികിത്സനടത്തി തന്റെ ഭര്‍ത്താവിനെ രോഗാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാമെന്നായിരുന്നു സുജാതയുടെ കണക്കുകൂട്ടല്‍. എന്നാല്‍ തുടര്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ചന്ദ്രന്‍ വീണ്ടും കിടപ്പിലായത് കുടുംബത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഏഴ് വര്‍ഷം തുടര്‍ചികിത്സ നടത്തിയത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ്. ഇനി തന്റെ ഭര്‍ത്താവിനെ എങ്ങനെ ചികിത്സിക്കുമെന്നറിയാതെ സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ വീട്ടമ്മ. സഹായങ്ങള്‍ ഇന്ത്യന്‍ ബാങ്കിന്റെ വില്ലിങ്ടണ്‍ ഐലന്‍ഡ് ശാഖയിലെ അക്കൗണ്ടിലൂടെ നല്‍കാവുന്നതാണ്. പേര്: ക്രിഷ്ണപ്രിയ എ.സി. അക്കൗണ്ട് നമ്പര്‍: 6244233150. ഐ.എഫ്.എസ്.സി കോഡ്: ഐ.ഡി.ഐ.ബി 000 ഡബ്ല്യു 007. ഫോണ്‍: 9447365470
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."