HOME
DETAILS
MAL
മാനസികരോഗ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്തി
backup
May 26 2016 | 20:05 PM
പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട 18 വയസുള്ള പെണ്‍കുട്ടിയെ പേരൂര്‍ക്കട പോലിസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലിസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ചെറിയ മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെയാണ് പെണ്‍കുട്ടി അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടി പാരിപ്പള്ളിയിലുണ്ടെന്ന് മനസിലായത്. ആശുപത്രി അധികൃതരുടെ സഹായത്തോടെ പിന്നീട് കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു. കുട്ടിയെ വീണ്ടും ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."