കുതിപ്പിന് ഊര്‍ജം പകര്‍ന്ന് വാഫി മാനേജ്‌മെന്റ് ശില്‍പശാല
മലപ്പുറം: മതഭൗതിക സമന്വയ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ സാധ്യതകള്‍ വിശദീകരിച്ച വാഫി മാനേജ്‌മെന്റ് ശില്‍പശാല സമാപിച്ചു. ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റീസ് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിനു കീഴിലാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ ഏകദിന വാഫി മാനേജ്‌മെന്റ് ശില്‍പശാല സംഘടിപ്പിച്ചത്.
അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് മേന്മയും അടിസ്ഥാനമാക്കി വാഫി വഫിയ്യ സ്ഥാപനങ്ങള്‍ക്കു വിവിധ ഗ്രേഡും സ്റ്റാറും നല്‍കിയിട്ടുണ്ട്. ഐ.എസ്.ഒ അക്രഡിറ്റേഷന്‍ നേടുന്നതിന്റെ ഭാഗമായി വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് വാഫി വഫിയ്യ കോളജുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് പ്രായോഗിക കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് മാനേജ്‌മെന്റ് ശില്‍പശാല സംഘടിപ്പിച്ചത്.
സി.ഐ.സിയോട് അഫ്‌ലിയേറ്റ് ചെയ്ത അന്‍പത് കോളജുകളുടെ ഭരണസാരഥികള്‍ പങ്കെടുത്ത ശില്‍പശാല കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.അബ്ദുല്‍ മജീദ്, അറബിക് വിഭാഗം മേധാവി ഡോ.ഇബ്‌റാഹീം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
അക്കാദമിക് നിലവാരം: മാനേജ്‌മെന്റിന്റെ പങ്ക്, പഠന പുരോഗതിയില്‍ സൗകര്യങ്ങളുടെ സ്വാധീനം, സാമ്പത്തിക ഭാരം: പോംവഴികള്‍ എന്നീ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ ഹഖീം ഫൈസി ആദൃശേരി, സമസ്ത മുശാവറ മെമ്പര്‍ ഖാസിം മുസ്‌ലിയാര്‍ കാസര്‍കോട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, സൈതാലി മൗലവി, ഹബീബുള്ള ഫൈസി, അഹ്മദ് ഫൈസി കക്കാട്, ശഫീഖ് വാഫി തുടങ്ങിയര്‍ നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സിക്കു ശേഷം സമഗ്രമായ മതഭൗതിക സമന്വയ വിദ്യാഭ്യാസം സാധ്യമാക്കുന്ന വാഫി വഫിയ്യ കോഴ്‌സുകളിലേക്ക് നിരവധി വിദ്യാര്‍ഥികളാണ് പ്രവേശനം നേടുന്നത്. കഴിഞ്ഞ ആഴ്ച 1400 സീറ്റുകളിലേക്കായി നടന്ന വാഫി വഫിയ്യ പ്രവേശന പരീക്ഷയില്‍ 4266 പേരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."