കിന്‍ഫ്രക്ക് ജലം നല്കാനാവില്ലെന്ന് ഇറിഗേഷന്‍: നല്‍കാമെന്ന് വാട്ടര്‍അതോറിറ്റി 28 ലോഡ് പൈപ്പ് ഇറക്കിയിട്ടുണ്ട്
പാലക്കാട്: കിന്‍ഫ്രക്ക് ജലം നല്കാനാവില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാറിന് കത്തു നല്‍കിയിട്ടും പദ്ധതിയുമായി വാട്ടര്‍ അതോറിറ്റി മുന്നോട്ടു പോകുന്നതില്‍ ദുരൂഹത. ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പത്മകുമാര്‍ വ്യക്തമാക്കി. സമരസമതി നേതാക്കളായ ജി. ശിവരാജന്‍, ബോബന്‍ മാട്ടുമന്ത എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ജലസേചന വകുപ്പ് കിന്‍ഫ്ര വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം കിന്‍ഫ്ര പദ്ധതിയെ സംബന്ധിച്ച് നാളിതു വരെ അറിയില്ലെന്ന നിലപാടു സ്വീകരിച്ച വാട്ടര്‍ അതോറിറ്റി പദ്ധതിക്കു വേണ്ടി പരസ്യമായി രംഗത്തെത്തി. പൈപ്പ് ഇറക്കാന്‍ പൊലിസ് സംരക്ഷണമാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഉഷാ രാധാകൃഷ്ണന്‍ വാളയാര്‍ എസ്.ഐക്ക് കത്തും നല്‍കി. ജനകീയ പ്രതിഷേധങ്ങളെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എതിര്‍പ്പും വക വയ്ക്കാതെ വാട്ടര്‍ അതോറിറ്റി പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കോടിക്കണക്കിനു രൂപ അഴിമതി നടത്താനാണെന്ന് വ്യക്തം. പദ്ധതിക്കെതിരായ സമരം ശക്തി പ്രാപിച്ചപ്പോഴാണ് ധൃതി പിടിച്ച് അര്‍ധരാത്രിയില്‍ 28 ലോഡ് പൈപ്പ് ഇറക്കിയത്. കഴിഞ്ഞ ദിവസം കഞ്ചിക്കോട് സമരസമിതി തടഞ്ഞുവെച്ച ഏഴ് ലോഡ് പൈപ്പ് ഇറക്കരുതെന്നും കിന്‍ഫ്ര വിഷയത്തില്‍ കലക്ടര്‍ അടിയന്തിര യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി കലക്ടറെയും ജില്ല പൊലിസ് സൂപ്രണ്ടിനെയും സമീപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."