HOME
DETAILS

ഗുജറാത്തിലെ സ്‌കൂളുകളില്‍ അക്ഷരം പോലും അറിയാത്ത കുട്ടികളെന്ന് റിപ്പോര്‍ട്ട്

  
backup
January 23 2017 | 06:01 AM

%e0%b4%97%e0%b5%81%e0%b4%9c%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

അഹമദാബാദ്: വികസനങ്ങളെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ കുറിച്ചും ഊറ്റം കൊള്ളുന്ന ഗുജറാത്തിലെ സ്‌കൂളികളിലെ വലിയൊരു ശതമാനത്തിനും മാതൃഭാഷ പോലും വായിക്കാനറിയില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന പദ്ധതിയായ ഗുണോത്സവ് 2017ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് (എഎസ്ഇആര്‍) ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗുജറാത്ത്ി അക്ഷരമാല പോലും അറിയാത്തവരാണ് ഭൂരിഭാഗവും. ഗുജറാത്തിയില്‍ മത്രമല്ല് ഇംഗ്ലീഷിലും കുട്ടികള്‍ വളരെ പുറകിലാണ്. 779 ഗ്രാമങ്ങളിലെ 644 സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസനിലവാര നിര്‍ണയ സമിതി നടത്തിയ സര്‍വേയിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഗണിതത്തിന്റെ കാര്യമ അതിലും പരിതാപകരമാണെന്നും കണക്കികള്‍ സൂചിപ്പിക്കുന്നു.
ഗുജറാത്തി, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ ശേഷിയെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അഞ്ചാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 47 ശതമാനത്തിനും മാതൃഭാഷയായ ഗുജറാത്തി വായിക്കാനറിയില്ല. ആറാം തരത്തില്‍ 45 ശതമാനവും ഏഴാം ക്ലാസില്‍ 31 ശതമാനവും എട്ടില്‍ 23.4 ശതമാനവും മാതൃഭാഷയില്‍ പുറകില്‍ നില്‍ക്കുന്നവരാണ്.
എട്ടാംക്ലാസിലെത്തിയെങ്കിലും ഹരണവും ഗുണനവുമടക്കമുള്ള അടിസ്ഥാന ഗണിതം പോലുമറിയാത്തവരാണ് 65.2 ശതമാനം. അഞ്ചാം ക്ലാസില്‍ 15 ശതമാനമാണ് ഹരണമറിയുന്നവര്‍. രണ്ട് സംഘ്യകള്‍ തമ്മില്‍ കുറക്കാനറിയുന്നവരും വിരലിലെണ്ണാവുന്നവര്‍ മാത്രം.
ഇംഗ്ലീഷില്‍ ലളിതമായ ഒരു വാചകം പോലും പലര്‍ക്കും വായിക്കാനറിയില്ല.
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതിയും ദയനീയമാണ്. ആവശ്യത്തിന് ക്ലാസ് മുറികളോ അധ്യാപകരോ പല വിദ്യാലയങ്ങളിലുമില്ല. അധ്യാപകരുടെ നിലവാരമില്ലായ്മയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ വല്ലാതെ ബാധിച്ചിട്ടുള്ളതായി പഠനം വ്യക്തമാക്കുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളോടു പോലും അധ്യാപകര്‍ക്ക് നിഷേധാത്മക സമീപനമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago