കാലവര്‍ഷക്കെടുതി: റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിമൂലം സംസ്ഥാനത്ത് ഗതാഗതയോഗ്യമല്ലാതായ റോഡുകള്‍ അടിയന്തരമായി പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. 2017-18ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി 1.70 കോടി രൂപ അനുവദിച്ച് ഉത്തരവായി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 50 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതിയായത്. ശശി വീവേഴ്‌സ് കുതിര് ചാലാട് റോഡ്, പെരള പെപ്പാരട്ട റോഡ്, കൊല്ലംപാറ ശ്മശാനം റോഡ്, പേരൂര്‍ മുതുക്കാട്ടുകാവ് കപ്പാലം റോഡ്, ചെറുപുഴ ഭൂതാനം കോളനി റോഡ് എന്നിവയ്ക്ക് എട്ടുലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
മലപ്പുറം ജില്ലയിലെ സ്‌കൂള്‍പടി ഓട്ടുപാറ റോഡ് (മൂന്ന് ലക്ഷം രൂപ), റോട്ടറി ക്ലബ് ഗവ.കോളജ് റോഡ് (മൂന്ന് ലക്ഷം രൂപ), കെ.പി കളമ്പ് -അമ്പലപ്പടി റോഡ്, ഏലംകുളം വില്ലേജ്- മേനംകുത്ത്കര റോഡ് , തൂതപ്പള്ളി- ഹൈസ്‌കൂള്‍ റോഡ്, പുത്തൂര്‍ മില്ലുംപടി -കുന്നത്ത്‌പേട്ട റോഡ് , വെട്ടത്തൂര്‍ കവല-തെക്കന്‍മല റോഡ് , ചോലക്കുളം-എടയാറ്റൂര്‍-പാണ്ടിക്കാട് റോഡ് എന്നിവക്കക്ക് നാല് ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ 40 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതിയായത്. ചമ്പയില്‍ താഴെ പള്ളിയാളി പാത്ത് വേ നവീകരണം, പാലക്കാപറമ്പ്-ക്ഷേത്രം ചേലേമ്പ്ര റോഡ് , എന്നിവയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചു.
പാലക്കാട് ജില്ലയില്‍ കേരളശ്ശേരി പഞ്ചായത്തിലെ കണ്ടളശ്ശേരി-പുലായ്ക്കല്‍ റോഡ്, കേരളശ്ശേരി മണലിപ്പറമ്പ് എസ്.എ യു.പി സ്‌കൂള്‍ റോഡ്, കേരളശ്ശേരി കോപ്പന്‍കുന്ന് റോഡ്, കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട-ടി.ബി കൊങ്ങരശ്ശേരി റോഡ്, പടിഞ്ഞാറേ പനയമ്പാടം-എരുമേനി റോഡ്, മണ്ണൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംപാറ കോട്ടക്കുഴിക്കല്‍ റോഡ്, ഓരാംമ്പള്ളം റോഡ്, പറളി പഞ്ചായത്തിലെ പുതുശ്ശേരി പറമ്പ്-ചാലാടി റോഡ് എന്നിവയ്ക്ക് അഞ്ചുലക്ഷം രൂപ വീതവും അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."