ടൂര്‍ ഓഫ് ഖത്തര്‍ സൈക്ലിങ് ചാംപ്യന്‍ഷിപ് 2018ല്‍
ദോഹ: ടൂര്‍ ഓഫ് ഖത്തര്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് 2018ല്‍ സംഘടിപ്പിക്കും. സ്പോണ്‍സര്‍ഷിപ്പിന്റെ അഭാവത്താലാണ് ഇത്തവണത്തെ ടൂര്‍ ഓഫ് ഖത്തര്‍ റദ്ദാക്കിയത്. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം സൈക്ലിങ് ചാംപ്യന്‍ഷിപ്പ് നടത്തുമെന്നു ഖത്തര്‍ സൈക്ലിങ് ആന്‍ഡ് ട്രയാത്ത്ലണ് ഫെഡറേഷന് മേധാവി മുഹമ്മദ് അല്‍ ഖുവാരി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കുന്നതിനായി ഖത്തര്‍ വനിതകളുടെ ശക്തമായ സൈക്ലിങ് ടീം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ പുരുഷ, വനിതാ വിഭാഗം ടൂര്‍ ഓഫ് ഖത്തര്‍ ടൂര്‍ണമെന്റുകള്‍ റദ്ദാക്കിയതായി ഡിസംബര്‍ അവസാനമാണ് പ്രഖ്യാപിച്ചത്. 2002ലാണ് ടൂര്‍ ഓഫ് ഖത്തര്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ ലേഡീസ് ടൂര്‍ ഓഫ് ഖത്തറും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം റദ്ദാക്കിയിരുന്നു. 16 വര്‍ഷത്തിനിടെ ആദ്യമായാണ് പുരുഷന്മാരുടെ സൈക്ലിങ് മത്സരം ഖത്തര്‍ റദ്ദാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."