HOME
DETAILS
MAL
റെക്സ് ടില്ലേര്സണ് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി
backup
January 24 2017 | 05:01 AM
ന്യൂയോര്‍ക്ക്: റെക്സ് ടില്ലേര്‍സണിനെ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാക്കാനുള്ള നിര്‍ദ്ദേശത്തിന് സെനറ്റിന്റെ അംഗീകാരം. എക്സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവനായ റെക്സ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സെക്രട്ടറി സ്ഥാനത്തെത്തിയത്. 11 റിപ്പബ്ലിക്കന്‍സ് അനുകൂലമായും 10 ഡെമോക്രാറ്റ്സ് റെക്സിനെ എതിര്‍ത്തും വോട്ടു ചെയ്തു.
വിദേശകാര്യത്തിലും രാഷ്ട്രീയത്തിലും മുന്‍ പരിചയമില്ലാത്തയാളാണ് ടില്ലേഴ്സണ്. ലോകത്തെ പ്രമുഖ പെട്രോളിയം കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ പുടിന് പുറമെ നിരവധി ലോകനേതാക്കളുമായി ടില്ലേഴ്സണ് അടുത്ത ബന്ധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."