മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: ഭൂമി ഏറ്റെടുക്കലിന് അടിയന്തര നടപടി
കോഴിക്കോട്: നഗരപാത വികസന പദ്ധതിയിലെ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കലിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഉത്തരവായി.
എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
ഉഭയസമ്മത പ്രകാരമുള്ള വില്‍പ്പനയ്ക്കു സമ്മതമുള്ളവര്‍ക്ക് ഉടന്‍ തുക നല്‍കും. അല്ലാത്ത സ്ഥലം ഉടന്‍തന്നെ ഏറ്റെടുക്കാനും തീരുമാനിച്ചു.
ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി അംഗീകരിച്ച വിലക്ക് ഡയറക്ട് പര്‍ച്ചേസ് സ്‌കീം പ്രകാരം ഭൂമി വിട്ടുതരാന്‍ സമ്മതപത്രം നല്‍കിയവരും തരാന്‍ താല്‍പര്യമുള്ളവരും വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം 31നകം കോഴിക്കോട് താലൂക്ക് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് നഗരപാത വികസന പദ്ധതി സ്‌പെഷല്‍ തഹസില്‍ദാരുടെ (എല്‍.എ) ഓഫിസില്‍ ഹാജരാകണം. എം.എല്‍.എയുടെ ആവശ്യപ്രകാരം ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ ഓഫിസില്‍ ഈ മാസം 20നു ചേര്‍ന്ന യോഗത്തില്‍ ഭൂമി കൈമാറാന്‍ സമ്മതമുള്ളവര്‍ക്ക് മാര്‍ച്ച് 31നു മുന്‍പ് തുക വിതരണം ചെയ്യാന്‍ തുരുമാനിച്ചിരുന്നു.
അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോവാനും തീരുമാനിച്ചിരുന്നു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ധനകാര്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം അബ്രഹാം, പി.ഡബ്ല്യു.ഡി അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് തുടങ്ങിയവര്‍ പങ്കെടുത്ത പ്രസ്തുത യോഗത്തിന്റെ തീരുമാന പ്രകാരമാണ് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്.
യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) രഘുനാഥ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഒ പി.സി ഹരികേഷ്, പ്രൊജക്ട് മാനേജര്‍ എ.പി പ്രമോദ്, കോഡിനേറ്റര്‍ കെ. ലേഖ, ഗവ. പ്ലീഡര്‍ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."