താനൂര്‍ ജില്ലയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലം
താനൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യമണ്ഡലമായി താനൂരിനെ പ്രഖ്യാപിച്ചു. പ്രഖ്യാപനം നിറമരുതൂര്‍ പഞ്ചായത്തിലെ പുതിയ കടപ്പുറത്ത് മത്സ്യത്തൊഴിലാളി കുടുംബത്തിന് വൈദ്യുതി നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലാദ്യമായാണ് ഒരു നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലെത്തുന്നത്.
സംസ്ഥാനത്ത് ആറാമത്തെ മണ്ഡലവും. മണ്ഡലത്തില്‍ ഇതുവരെ അപേക്ഷ നല്‍കിയ ഗുണഭോക്താക്കള്‍ 269 പേരാണ്. ഇവരില്‍ വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍പേര്‍ക്കും കണക്ഷന്‍ നല്‍കി. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത ഗുണഭോക്താക്കളുണ്ടെങ്കില്‍ ഇവര്‍ക്ക് കൂടി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
പ്രധാനമായും ഇലക്ട്രിക് ലൈന്‍ വലിക്കുന്നതിന് മറ്റ് ഭൂവുടമകളുടെ സമ്മതപത്രം ലഭിക്കാത്ത പ്രശ്‌നങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇതിന് പരിഹാരമായി. താനൂര്‍ മണ്ഡലത്തില്‍ ആകെ ഗുണഭോക്താക്കള്‍ 276 ആയിരുന്നു. ഇവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ ആകെ ചെലവ് വന്നത് 33,02,902 രൂപയാണ്. ഇതില്‍ പകുതിഭാഗം കെ.എസ്.ഇ.ബിയും ബാക്കിയുള്ള പകുതിഭാഗം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് വിനിയോഗിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് താനൂര്‍ നഗരസഭാ പരിധിയിലായിരുന്നു. 76 ഗുണഭോക്താക്കളാണ് ഇവിടെ അപേക്ഷിച്ചത്. ഏറ്റവും കുറവ് അപേക്ഷകര്‍ പൊന്മുണ്ടം പഞ്ചായത്തിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."