HOME
DETAILS
MAL
വിദ്യാഭ്യാസ മേഖലയിലെ കാവി-കച്ചവടവല്‍ക്കരണം അപകടം: ഗോവിന്ദന് പള്ളിക്കാപ്പില്‍
backup
January 03 2018 | 09:01 AM
കാഞ്ഞങ്ങാട്: ദേശീയ തലത്തില്‍ വിദ്യാഭ്യാസ രംഗം അതിന്റെ ജനപക്ഷ പുരോഗമന സ്വഭാവങ്ങളെല്ലാം നഷ്ടപ്പെടുത്തി കാവിവല്‍ക്കരിക്കാനും കച്ചവടവല്ക്കരിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പില്‍ അഭിപ്രായപ്പെട്ടു. എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി. സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ. പത്മനാഭന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."