വിദേശികളും സ്വദേശികളും; പക്ഷികളുടേയും മത്സ്യങ്ങളുടേയും വൈവിധ്യത്താല്‍ ശ്രദ്ധേയമായി മലബാര്‍ മേള
പെരിന്തല്‍മണ്ണ: ഞായറാഴ്ച്ച ആരംഭിച്ച മലബാര്‍ മേളയിലേക്ക് വിദേശ ഇനം നായകളെയും, വര്ണ്ണപക്ഷികളെയും കാണാന്‍ നിരവധിപേരെത്തുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ കാവല്‍ക്കാരനായ നായകളുടെ ഇനമായ ബെല്‍ജിയം മെല്നോയിസ് കാണികള്‍ക്ക് കൗതുകമായി. ബെല്‍ജിയം സ്വദേശികളായ ഇവയുടെ ബുദ്ധിശക്തിയും അനുസരണയും അപാരമാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ സുരക്ഷാസംവിധാനമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ കാവല്‍ നായകളില്‍ മുന്‍പന്തിയിലാണ് ഇവര്‍ക്കു സ്ഥാനം.
ഇവക്ക് പുറമെ നിരവധി വിദേശ ഇനം നായകളും പ്രദര്ശനത്തിനുണ്ടണ്ട്. സൗന്ദര്യ റാണിയായ അഫ്ഖാന്‍ സ്വദേശി 'അഫ്ഖാന്‍ ഹണ്ടണ്ട്' എന്ന നായയും മഞ്ഞുമലകളില്‍ ജീവന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ഇനമായ സ്വിസര്‍ലാന്റ് സ്വദേശി സെന്റ്ബര്ണാഡും, സൈബീരിയന്‍ ഹസ്ക്കിയും ലോകത്തിലെ ഏറ്റവും ചെറിയ ഇനം നായയായ 1.8 കി.ഗ്രാം മുതല്‍ 2.7 കി.ഗ്രാം വരെ തൂക്കമുള്ള മെക്സിക്കന്‍ സ്വദേശി ഷിവാവയും പ്രദര്ശനത്തിനെത്തിയിട്ടുണ്ടണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വര്‍ണപക്ഷികള്‍ വിസ്മയക്കാഴ്ച്ച ഒരുക്കുന്നു. അഞ്ചു ലക്ഷം രൂപ വരെ വിലമതിക്കുന്ന വിദേശ വര്‍ണപ്പക്ഷികള്‍ അപൂര്‍വ ഇനം വിദേശ പക്ഷികളും, 30 ഓളം അപൂര്‍വയിനം പക്ഷികളും, 90 സെ.മീ നീളം വരുന്ന ബ്ലൂ ആന്റ് എല്ലോ മെക്കാവോ തത്തയും, കൊക്കാറ്റോ തത്തകളില്പ്പെട്ട ഗ്രേറ്റര്‍ സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കാറ്റോ, അമ്പര്‍ലാ കൊക്കാറ്റോ, മൊളൂക്കന്‍ കൊക്കാറ്റോ എന്നീ തത്തകളും പക്ഷി സ്നേഹികളുടെ മനം കവരും. കൂടാതെ പലവിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 120 ല്‍പരം അലങ്കാര കോഴികളും, പ്രാവുകളും, പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ഫെസന്റുകളും, റഷ്യന്‍ പൂച്ചകളും, അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആടുകളും, പുഷ്പ മേളയും, മാമ്പഴ മേളയും കാണാന്‍ ബൈപ്പാസ് റോഡിലുള്ള ഉത്സവ നഗരി ഗ്രൗണ്ടിലേക്ക് നിരവധി പേര് എത്തുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."