ശബരിമല ക്ഷേത്രത്തിന് പഴയപേര് നിലനിര്‍ത്താന്‍ തീരുമാനം
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി പഴയ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രമെന്നത് നിലനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം എന്ന പേരു മാറ്റി പകരം ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്നാക്കിയിരുന്നു. മുന്‍ ബോര്‍ഡിന്റെ തീരുമാനം ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം റദ്ദാക്കിയതായി ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമാണ് പേരു മാറ്റാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ദേവസ്വം മന്ത്രി കടകംപള്ളി എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ ഔദ്യോഗികമായി പേരുമാറ്റം നടന്നില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫിസുകളില്‍ പഞ്ചിങ് സംവിധാനം ഏര്‍പെടുത്താനും തീരുമാനമായി. അംഗങ്ങളായ കെ. രാഘവന്‍, കെ.പി ശങ്കരദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."