എസ്.ഐ.എഫ്.എല്‍ ത്വരിതപുരോഗതിക്ക് കര്‍മപദ്ധതിയെന്ന് മന്ത്രി എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഏന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡിനെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുന്നതിന് കര്‍മ പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് കമ്പനി സമര്‍പ്പിച്ച പദ്ധതികള്‍ ഗവണ്‍മെന്റ് പരിശോധിച്ച് ഉടന്‍ തീരുമാനം കൈകൊള്ളും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ഭാവി പദ്ധതികള്‍ പരിശോധിക്കാനും വികസന നിര്‍ദേശങ്ങള്‍ സമര്‍പിക്കുന്നതിനും റിയാബ് ചെയര്‍മാന്‍ എം.പി സുകുമാരന്‍നായര്‍ അടങ്ങുന്ന വിദഗ്ദ സംഘത്തെ കമ്പനിയിലേക്ക് അയക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
എസ്.ഐ.എഫ്.എല്‍ ഫാക്ടറിയും,ഓഫീസും സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മൊയ്തീന്‍.സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും, മാനേജ്‌മെന്റുമായും,വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച നടത്തി. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ മൂന്ന് വര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇടയായ സാഹചര്യം എം.ഡി എം.കെ ശശികുമാര്‍ വിശദീകരിച്ചു.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെയായി ഒരു കോടി രൂപ അറ്റാദായം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ രണ്ട് കോടി രൂപയാണ് അറ്റാദായമായി പ്രതീക്ഷിക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്തേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ നല്‍കുന്നതിനാണ് ഊന്നല്‍ ഇതിന് വേണ്ടി ആധുനിക ഹീറ്റ് ട്രീറ്റ്‌മെന്റ് സിസ്റ്റവും, സ്‌ക്രൂ പ്രസും അടങ്ങുന്ന 12.95 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദിപ്പിക്കുന്നതിന്റെ തുടര്‍ച്ചയായി ടൈറ്റാനിയം ലോഹം ഉല്‍പാദിപ്പിയക്കാനുള്ള സംരഭവും ആലോചനയിലാണ്. പി.കെ ബിജു എം.പി, നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, കമ്പനി മുന്‍ ഡയറക്ടര്‍ സേവിയാര്‍ ചിറ്റിലപ്പിള്ളി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."