വിമാനത്താവളത്തിന് അപേക്ഷ സമര്‍പിച്ചു
കോഴിക്കോട്: മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ വ്യോമയാന മന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും കേരള സര്‍ക്കാരിനും പുതിയ വിമാനത്താവളത്തിനായി അപേക്ഷ സമര്‍പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി ലഭിക്കുകയില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തീകരിച്ച് കമേഴ്സ്യല്‍ സര്‍വീസ് ആരംഭിക്കണമെന്ന് യോഗം വ്യോമയാന മന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യര്‍ഥിച്ചു.
ദേശീയ, അന്തര്‍ദേശീയ വിമാനയാത്രക്കാര്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മലബാറിന്റെ സമഗ്രവികസനത്തിന് പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലിന്റെയും മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റിയുടെയും സംയുക്തയോഗം അഭ്യര്‍ഥിച്ചു. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റും മലബാര്‍ ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ക്ക് കമ്മിറ്റി ചെയര്‍മാനുമായ പി.ടി അഗസ്റ്റ്യന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."