അധ്യാപകര്‍ക്ക് നൈപുണ്യ വികസനം അനിവാര്യം: വൈസ്ചാന്സിലര്
വളാഞ്ചേരി: വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരവും തൊഴില്‍ സന്നദ്ധയും മെച്ചപെടുത്താന്‍ ഉതകുന്ന തരത്തിലുള്ള നൈപുണ്യ വികസനം അധ്യാപകര്ക്കുണ്ടാവേണ്ടത് അനിവാര്യമാണെന്ന് കോഴിക്കോട് സര്‍വകലാശാല വൈസ്ചാന്സിലര് ഡോ. കെ മുഹമ്മദ് ബഷീര്‍ അഭിപ്രായപെട്ടു.
രാജ്യം നേരിടുന്ന വിവിധ തരം വെല്ലുവിളികളെ അഭിമുഖീകരിക്കാവുന്ന തരത്തില്‍ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കേണ്ട ചുമതല അധ്യാപകര്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അധ്യാപക പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. പ്രിന്‍സിപ്പല്‍ ഡോ. പി മുഹമ്മദലി അധ്യക്ഷനായി.
പ്രൊഫ. പര്‍വേസ് താലിബ്, ഡോ. എം ഉസ്മാന്, പ്രൊഫ. പി.എം സ്വലാഹുദ്ദീന്‍, പ്രൊഫ. കെ.പി ഹസ്സന്, ഡോ. സി രാജേഷ്, ടി നിസാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."