ശംസുല്‍ ഉലമ ആണ്ടുനേര്‍ച്ച നടത്തി
വെങ്ങപ്പള്ളി: ചൂഷണത്തിന് ആത്മീയത മറയാക്കുകയും ജിവിതത്തില്‍ ധാര്‍മ്മികതക്ക് സ്ഥാനം നല്‍കാതിരിക്കുകയും ചെയ്യുന്ന വ്യാജന്മാര്ക്ക് സമൂഹത്തില്‍ സ്വാധീനം വര്‍ധിച്ച് വരുമ്പോള്‍ ശംസുല്‍ ഉലമയെ പോലുള്ള പണ്ഡിതരുടെ മാര്‍ഗം അവലംബിക്കലാണ് പരിഹാര മാര്‍ഗമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക്ക് അക്കാദമിയില്‍ നടന്ന ശസുല്‍ ഉലമ ആണ്ടുനേര്‍ച്ചയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷനായി. കേന്ദ്രമുശാവറ അംഗം വി മൂസക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പാണക്കാട് ഷഹീറലി ശിഹാബ് തങ്ങള്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര്, ഇബ്റാഹിം ഫൈസി വാളാട്, ജഅ്ഫര്‍ ഹൈത്തമി, ശംസുദ്ദീന്‍ റഹ്മാനി, പാലത്തായി മൊയ്ദു ഹാജി, പി.സി ഇബ്റാഹിം ഹാജി, ഉസ്മാന് കാഞ്ഞായി, സയ്യിദ് ഇബിച്ചിക്കോയ തങ്ങള്‍, ശിഹാബുദ്ദീന് തങ്ങള്‍ വാഫി, സയ്യിദ് സാബിത്ത് റഹ്മാനി, മുഹമ്മദ് ക്കുട്ടി ഹസനി, മുഹമ്മദ് ബഷീര്‍, അയ്യൂബ് മാസ്റ്റര്‍, എ.കെ സുലൈമാന്‍ മൗലവി, ആലിഹാജി സംബന്ധിച്ചു. സമസ്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തങ്ങളെ പിണങ്ങോട് അബൂബക്കര്‍ ഹാജി ഷാളണിയിച്ചു സ്വീകരിച്ചു. ശൗക്കത്തലി മൗലവി വെള്ളമുണ്ട അനുസ്മരണം നടത്തി. ഇബ്റാഹിം ഫൈസി പേരാല്‍ സ്വാഗതവും ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."