HOME
DETAILS
MAL
ഇ ഡിസ്ട്രിക് പദ്ധതി: രണ്ട് കോടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
backup
January 25 2017 | 04:01 AM
കാക്കനാട്: ഇ ഡിസ്ട്രിക് പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ രണ്ട് കോടിയോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു.
ജില്ലയിലെ ഏഴ് താലൂക്കുകളില്‍ 122 വില്ലേജുകള്‍ വഴി ലഭിച്ച അപേക്ഷ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ലഭിച്ച പരാതികളില്‍ 85 ശതമാനവും പരിഹരിച്ചു.
2016ലെ ഇ ഡിസ്ട്രിക് പെര്‍ഫോമന്‍സ് പ്രകാരം എറണാകുളം പത്താം സ്ഥാനത്താണ്, 87.79 ശതമാനം സര്‍ട്ടിഫിക്കറ്റുകല്‍ നല്കി. തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കുറവ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത ഇ ഡിസ്ട്രി, 79.12 ശതമാനം. സര്‍ട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച് ഏറ്റവും കുറവ് പരാതികളുള്ളത് എറണാകുളം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം നല്കി വിതരണം ചെയ്തത് നടമ വില്ലേജ് ഓഫിസിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."